Kallanum Bhagavathiyum
Latest NewsElection NewsKeralaNewsNews Story

ലൗ ജിഹാദിനെതിരെ നിയമ നിർമ്മാണം ബി.ജെ.പി യുടെ ആദ്യ അജണ്ട: കെ. സുരേന്ദ്രൻ

മുസ്ലീം ലീഗുമായി ഒരു ചങ്ങാത്തവുമില്ലെന്നും സുരേന്ദ്രൻ

പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി പ്രകടനപത്രികയിൽ പ്രധാനപ്പെട്ട അജണ്ടയാണ് ലൗ ജിഹാദിനെതിരെയുള്ള നിയമനിർമ്മാണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് കെ. സുരേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിൽ ചിലയിടങ്ങളിൽ മതമാറ്റം നിർബന്ധിതമായി നടക്കുന്നു. ചിലസ്ഥലങ്ങളിൽ മതമൗലികവാദികളുടെ നിർബന്ധിത മതപരിവർത്തനമാണ് നടക്കുന്നതെങ്കിൽ, പെൺകുട്ടികളെ സമർഥമായി പ്രലോഭിപ്പിച്ച് മതപരിവർത്തനത്തിനിടയാക്കുന്ന വൃത്തികെട്ട മാർഗ്ഗമാണ് നടത്തുന്നത്. പലപ്പോഴും ചെറിയ കാര്യങ്ങളിലുള്ള പിഴവ് മുതലെടുത്തും പ്രലോഭനങ്ങളിലും ഭീഷണിയിലും പെടുത്തി മതം മാറ്റാൻ നിർബന്ധിതരാക്കുന്നു. പിന്നീട് നാം കാണുന്നത് മതമൗലികവാദത്തിന്റെ കെണിയിൽ പെൺകുട്ടികൾ വീഴുന്നതാണ്. ആക്ടിവിസമെന്നൊക്കെ പറയുന്നത് ഇതിന്റെ കണ്ണിയായി മാറുന്ന ദയനീയ കാഴ്ചയാണ് കേരളത്തിലുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു. ഇതിനെല്ലാം കഞ്ഞിവെച്ചുകൊടുക്കുന്ന രാഷട്രീയ പ്രസ്ഥാനമാണ് കേരളത്തിലെ ആൾ ഇന്ത്യാമുസ്ലീംലീഗ് പാർട്ടി. രാവിലെ നിഷ്പക്ഷ ഭാഷണം നടത്തുന്ന മുസ്ലീം ലീഗുകാരൻ മതമൗലികവാദിയായി ഇരുട്ടുമ്പോഴേക്കും മാറുന്ന കാഴ്ചയാണ് കേരളത്തിലാകെയുള്ളത്.

Read also :  42 മണ്ഡലങ്ങൾ ‘എ പ്ലസ്’ പട്ടികയിൽ, 5 സീറ്റ് ഉറപ്പ്, 10 ലഭിച്ചാൽ തൂക്കുമന്ത്രി സഭ; പ്രതീക്ഷിക്കുന്നത് അട്ടിമറി വിജയം

സംസ്ഥാനം വികസനത്തിൽ കുതിച്ചുചാട്ടം നടത്തിയെന്ന മുഖ്യമന്ത്രിയുടേയും സർക്കാരിന്റേയും അവകാശവാദത്തേയും കെ.സുരേന്ദ്രൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങൾ പരിഹരിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ട സർക്കാരാണിത്. നിക്ഷേപ സൗഹാർദ്ദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നൊക്കെയായിരുന്നു അവകാശവാദം. എന്നാൽ, ഈ സർക്കാർ വന്നതിന് ശേഷം ഒരു സംരഭകനും കേരളത്തിൽ നിക്ഷേപം നടത്തിയിട്ടില്ല. വ്യവസായികൾ ആരും കേരളത്തെ പരിഗണിക്കുന്നുപോലുമില്ല. കോവിഡ് കാലത്ത് പോലും തമിഴ്‌നാട്ടിലും കർണ്ണാടകയിലും പലരും നിക്ഷേപം നടത്തി.

കഴിഞ്ഞ അഞ്ച് വർഷത്തെ വ്യാവസായികമേഖലയിലുള്ള വളർച്ചയെ സംബന്ധിച്ച് ധവളപത്രം ഇറക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. കഞ്ചിക്കോട് പല വ്യവസായ ശാലകളും പൂട്ടി. കാർഷികമേഖലകളിലും സമ്പൂർണ്ണപരാജയമാണുള്ളത്. നാളികേരത്തിന് കേന്ദ്രസർക്കാർ താങ്ങുവില നല്കുന്നതുകൊണ്ട് നാളികേരത്തിന് മാത്രം വിലയുണ്ട്. വേറെ ഏത് കാർഷിക ഉത്പന്നങ്ങൾക്കാണ് വിലയുള്ളത്?

വാളയാർ പെൺകുട്ടികളുടെ അമ്മക്ക് തലമുണ്ഡനം ചെയ്യേണ്ടിവരുന്നുവെന്ന് പറഞ്ഞാൽ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് പിണറായിയുടെ അവകാശവാദം പൊളിയുന്നുവെന്നാണ് അർത്ഥം. എപ്പോഴും പറയുന്ന അവകാശവാദം കിറ്റുകൊടുത്തുവെന്നതാണ്. അതിനെന്തിനാണ് ഒരു സർക്കാരെന്നും സുരേന്ദ്രൻ ചോദിച്ചു. ഒരു കലക്ടർക്ക് ചെയ്യാൻ കഴിയുന്ന കാര്യമേയുള്ളു അത് കേന്ദ്രസർക്കാർ നല്കുന്ന അരിയും പയറും സഞ്ചിയിലാക്കി കൊടുക്കാൻ ഒരു സർക്കാർ വേണോയെന്ന് ജനങ്ങൾ ഇനി തീരുമാനിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി.യിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്ര ധനകാര്യമന്ത്രി പോലും പരസ്യമായി അഭ്യർഥിച്ചിട്ടും കേരളം ഉൾപ്പെടെ നാല് പ്രധാനപ്പെട്ട സംസ്ഥാനങ്ങൾ അതിനെതിരായി നില്ക്കുന്നു. മന്ത്രി തോമസ് ഐസക്കും കേരളവുമാണ് ഏറ്റവും കൂടുതൽ എതിർപ്പ് രേഖപ്പെടുത്തിയത്.

കഴിഞ്ഞവർഷം എൻ.ഡി.എയുടെ ഭാഗമായിരുന്ന ജനാധിപത്യ രാഷ്ട്രീയ സഭ യടക്കുമുള്ള എല്ലാഘടകക്ഷികളേയും തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുത്തരമായി കെ. സുരേന്ദ്രൻ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments


Back to top button