Uncategorized

കഥയാകുന്ന സിനിമ ചരിത്രം

 

കഥയാകുന്ന സിനിമ ചരിത്രം

മനുഷ്യ മനസിനെ ഭ്രമിപ്പിക്കുന്ന കാഴ്ചകളിലുടെ എന്നും ആവേശമുണര്‍ത്തുന്ന ഒരു കലാരൂപമാണ് സിനിമ. രണ്ടോ രണ്ടരയോ മണിക്കൂര്‍ കൊണ്ട് പലകാല ദേശങ്ങളിലെ വ്യത്യസ്തമായ കഥകള്‍ ഒരു അനുഭവം പോലെ കൊട്ടകങ്ങളുടെയും /മള്‍ട്ടി പ്ലെക്സിന്‍റെയും സുഖ ശീതളത്തില്‍ പ്രേക്ഷകരോട് സംവദിക്കുന്നു. ഓരോ സിനിമയും പൂര്‍ണമാകുന്നത് പലരുടെയും കഠിന പ്രയത്നത്തലാണ്.

അതിദീര്‍ഘമായ ഒരു ചരിത്രം സിനിമയ്ടെ ഇന്നത്തെ വളര്‍ച്ചയുടെ പിന്നിലുണ്ട്. 1895 ഡിസംബര്‍ 28നു ലുമിയര്‍ സഹോദരന്മാര്‍ ആദ്യത്തെ ചലിക്കുന്ന ചിത്രം പ്രദര്‍ശിപ്പിച്ചു. മനുഷ്യരാശിയുടെ വളര്ച്ചയ്ക്കയ്ക്കൊപ്പം തന്നെയായിരുന്നു സിനിമയുടെ വളര്‍ച്ചയെന്നു കാണാം.

സിനിമയുടെ ചരിത്രവും സിനിമക്ക് പുറകിലെ സാങ്കേതികവശങ്ങളും ആശയ വളര്‍ച്ച മുതല്‍ ചലച്ചിത്രം പൂര്‍ണമായി തിയേറ്ററില്‍ എത്തുന്നത് വരെയുള്ള സിനിമയുടെ സഞ്ചാരത്തെ ലളിതമായ ഭാഷയില്‍ കുട്ടികള്‍ക്കുപോലും മനസിലാകുന്ന രീതിയില്‍ പ്രതിപാദിക്കുന്ന പുസ്തകമാണ് സിനിമാതാരവും എഴുത്തുകാരിയുമായ ഊര്‍മിളാ ഉണ്ണി തയ്യാറാക്കിയ സിനിമാക്കഥ.

സിനിമളുടെ സര്‍ഗ്ഗാത്മക മേഖലയായ സംവിധാനം, തിരക്കഥ തുടങ്ങിയവയെയും സാങ്കേതിക വശങ്ങളായ ക്യാമറ, എഡിറ്റിംഗ് തുടങ്ങിയവയെയും കുറിച്ചുള്ള ആവശ്യമായ എല്ലാ അറിവും പകര്‍ന്നു നല്കാന്‍ ഈ പുസ്തകത്തിനു കഴിയുന്നു. സിനിമ മേഖലയിലെ ഡിജിറ്റല്‍ ടെക്നോളജിയുടെ ഘട്ടം ഘട്ടമായുള്ള വളര്‍ച്ച സൂചിപ്പിക്കുന്ന ഈ പുസ്തം സിനിമയെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സിനിമ പഠിക്കുന്നവര്‍ക്കും ഒരുപോലെ ഉപകാരപ്രദമായിരിക്കും.

സിനിമാക്കഥ

ഊര്‍മിളാ ഉണ്ണി

ഡി സി ബുക്സ്

80 രൂപ

shortlink

Post Your Comments

Related Articles


Back to top button