Cinema

അമിതാഭ് ബച്ചന്റെ പുതിയ നായിക ഒരു വി ഐ പി

പഴക്കം ചെല്ലും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലാണ് അമിതാഭ് ബച്ചൻ എന്ന വിസ്മയം . ബോളിവുഡ് ബിഗ് ബി എന്ന് ആരാധനയോടെ വിളിക്കുന്ന താരത്തിന്റെ കാലം കഴിഞ്ഞു എന്ന് ബോംബെ പാപ്പരാസികൾ പരിഹസിച്ചപ്പോൾ ” ചീനി കം’ എന്ന സിനിമയിലൂടെ കാമുകവേഷത്തിൽ വലിയ തിരിച്ചുവരവാണ് നടൻ നടത്തയത്. സാമൂഹ്യ പ്രസക്തമായ വിഷയങ്ങയിലാണ് നടൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് . പിക്കു, പിങ്ക് തുടങ്ങിയ സിനിമകൾ ഒരു താരത്തിനപ്പുറം , നടൻ എന്ന രീതിയിലുള്ള ബച്ചന്റെ മൂല്യം വർദ്ദിപ്പിച്ചു .

എന്നാലിപ്പോൾ നടൻ വാർത്തകളിൽ നിറയുന്നത് മറ്റൊരു വാർത്തയുടെ പേരിലാണ് . മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യയും , ഗായികയുമായ അമൃത ഫഡ്നാവിസിന്റെയൊപ്പമുള്ള മ്യൂസിക് വീഡിയോ ആണ് ആ വാർത്തകൾക്ക് പിന്നിൽ . പ്രകാശ് ജായുടെ ഗംഗാജൽ , കുനാൽ കോഹ്ലി ഫിർ എന്നീ സിനിമകളിൽ പാടിയിട്ടുള്ള അമൃത ആദ്യമായാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത് . റിപോർട്ടുകൾ പ്രകാരം സൗത്ത് മുംബൈയിലെ ഒരു ഓപ്പറ ഹൌസിൽ കഴിഞ്ഞ ആഴ്ച വീഡിയോയുടെ ചിത്രീകരണം നടന്നു . ഭൂഷൺ കുമാർ സംവിധാനം ചെയ്യുന്ന വിഡിയോയിൽ അമിതാഭും , അമൃതയും ഒന്നിച്ചു ഡാൻസ് ചെയ്യുന്ന രംഗങ്ങളാണ് ഷൂട്ട് ചെയ്തത്. ബിഗ് ബി തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വീഡിയോയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു .

shortlink

Related Articles

Post Your Comments


Back to top button