CinemaGeneralMollywoodNEWS

ആരെയും ഭാവ ഗായകനാക്കും….. നായിക മലയാളത്തില്‍ തിരിച്ചെത്തുന്നു

ആരെയും ഭാവ ഗായകനാക്കും….. ഈ ഗാനത്തിലൂടെ മലയാളി പ്രേക്ഷക മനസ്സില്‍ കുടിയേറിയ നടി സലീമ തിരിച്ചെത്തുന്നു. എം ടി – ഹരിഹരന്‍ കൂട്ടുകെട്ടില്‍ 1988 ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമായിരുന്നു ആരണ്യകത്തിലും നഖക്ഷതങ്ങളിലും  മികച്ച വേഷം ചെയ്ത   നടിയാണ് സലീമ. ആരണ്യകത്തിലെ  പതിനാറില്‍ നിന്ന് പതിനേഴിലേക്ക് സഞ്ചരിച്ച് കൊണ്ടിരിക്കുന്ന അമ്മിണി എന്ന കഥാപാത്രത്തെ അനശ്വരയാക്കിയ സലീമ നഖക്ഷതങ്ങളില്‍ ലക്ഷ്മിയെ അവതരിപ്പിച്ചു.

ഇപ്പോള്‍ സലീമ വീണ്ടും മലയാള സിനിമയിലേക്ക് വരികയാണ്. ഡെക്കാന്‍ ക്രോണിക്കിളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ പഴയ നായകന്‍ വിനീതിനെ വിളിച്ചാണ് സലീമ മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തന്റെ തിരിച്ച് വരവിനെ കുറിച്ച് പറഞ്ഞത്. വ്യത്യസ്തമായ ഒരു പാട് വേഷങ്ങള്‍ ചെയ്യാന്‍ താല്പര്യമുള്ള താന്‍ തിരിച്ചു വരുന്നത് സിനിമയില്‍ അഭിനയിക്കാന്‍ മാത്രമല്ല കേരളത്തിന്റെ സൗന്ദര്യമാസ്വദിക്കാന്‍ കൂടിയാണെന്നും സലീമ പറയുന്നു.

saleema

shortlink

Related Articles

Post Your Comments


Back to top button