CinemaGeneralNEWS

കോളേജ് പഠനകാലത്ത് പണം കണ്ടെത്താന്‍ ചെയ്ത ജോലികള്‍; ദുല്ഖര്‍ സല്‍മാന്‍ വെളിപ്പെടുത്തുന്നു

ജീവിതത്തില്‍ ധൂര്‍ത്ത് കുറച്ച് കുറഞ്ഞ ചിലവില്‍ ജീവിക്കാന്‍ കുട്ടികളെ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് കാണിച്ചു തരുന്ന ചിത്രമാണ്‌ എ ബി സി ഡി. അതില്‍ മലയാളത്തിന്റെ യുവത്വം ദുല്ഖര്‍ സല്‍മാന്‍ ആയിരുന്നു നായകന്‍. ആ സിനിമ മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. അ ചിത്രത്തിലേതുപോലെ ജീവിതത്തില്‍ ചെറിയ ബജറ്റില്‍ ജീവിച്ച കാലത്തെക്കുറിച്ചു തുറന്നു പറയുകയാണ് ദുല്ഖര്‍.

ഏതു ബജറ്റിലും സന്തോഷത്തോടെ ജീവിക്കാന്‍ തനിക്ക് കഴിയുമെന്ന് പറയുന്ന ദുല്ഖര്‍ ഡോളറിന് 46-47 രൂപ നിരക്കുള്ള കാലത്ത് വീട്ടില്‍ ചോദിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടും ദുരഭിമാനവുമായതിനാല്‍ ആ സമയത്ത് ഫുഡ് കോര്‍ട്ടില്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെന്നു പറയുന്നു.

തന്‍റെ കോളേജ് പഠന കാലമായിരുന്നു അത്. വീട്ടില്‍ നിന്ന് പണം ചോദിക്കാന്‍ ദുരഭിമാനം സമ്മതിക്കാത്തതിനാല്‍ ഫുഡ് കോര്‍ട്ടില്‍ ജോലി ചെയ്തിട്ടുണ്ട്. ജീവിതത്തില്‍ ഏറ്റവും കുറഞ്ഞ ബജറ്റില്‍ ജീവിച്ചിരുന്ന കാലഘട്ടമായിരുന്നെന്നും അത് ഒരു അനുഭവമാണെന്നും ദുല്‍ഖര്‍ പറയുന്നു. ക്ലബ് എഫ് എം യുഎഇയില്‍ ജോമോന്റെ സുവിശേഷങ്ങള്‍ എന്ന സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയിലാണ് ദുല്ഖര്‍ ഇത് പറഞ്ഞത്.

ഏത് ജോലി തിരഞ്ഞെടുക്കണം എന്ന് അമ്പരന്ന് നിന്ന ഒരു കാലവും ഉണ്ടായിട്ടുണ്ട്. ജോലി ജോലിയായി തോന്നാത്ത, ആസ്വദിച്ച് ത്രില്ലിങ്ങായിട്ടുള്ള ഒരു കരിയറാണ് ആഗ്രഹിച്ചതെന്നും ദുല്ഖര്‍ പറഞ്ഞു. ജോമോന്റെ സുവിശേഷങ്ങള്‍ കണ്ട് അച്ഛന്‍ മമ്മൂട്ടി എന്ത് പറഞ്ഞുവെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം തീര്‍ച്ചയായും സന്തോഷവാനായിരുന്നു എന്ന മറുപടിയാണ് ദുല്ഖര്‍ നല്‍കിയത്.

shortlink

Related Articles

Post Your Comments


Back to top button