CinemaGeneralIndian CinemaMollywoodNEWS

ലംബോദര_ശങ്കര… എന്ന് തുടങ്ങുന്ന അച്ചായന്‍സിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് അസ്വാദകരിലേക്ക് …..

ഓരോ സിനിമയുടെയും ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചിത്രത്തിന്റെ വിജയഘടകങ്ങളില്‍ ഒന്നാണ്. അവധിക്കാലം മലയാളികള്‍ ആഘോഷിച്ചു തിമിര്‍ത്ത സിനിമയാണ് അച്ചായന്‍സ്. ചിത്രത്തില്‍ പ്രകാശ് രാജിന്‍റെ ഇന്റ്രോഡക്ഷന്‍ സീനിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചര്ച്ചയാവുകയാണ്. ഈ അടുത്തകാലത്ത് ഇത്രയും തരംഗമായ ബാക്ക്ഗ്രൗണ്ട് മ്യൂസിക് വേറെ ഇല്ലയെന്നു തന്നെ പറയാം. ഗോപിസുന്ദർ മ്യൂസിക് ചെയ്ത #ലംബോദര_ശങ്കര… എന്ന് തുടങ്ങുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക് നാളെ വൈകുന്നേരം ഈസ്റ്റ്കോസ്റ്റ് യൂടൂബ് ചാനലിലൂടെ ആസ്വാദകരിലെത്തുകയാണ്.

‘ആടുപുലിയാട്ട’ത്തിന് ശേഷം കണ്ണന്‍ താമരക്കുളം ജയറാം ടീം ഒന്നിക്കുന്ന ‘അച്ചായന്‍സ്’ കോമഡിയും, സസ്പന്‍സും ചേര്‍ത്താണ് അവതരിപ്പിച്ചിരിക്കുന്നത്. സി.കെ പദ്മകുമാറാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇരട്ട തിരക്കഥാകൃത്തുക്കളായ സച്ചി-സേതു ടീമിലെ സേതുവാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. രതീഷ്‌ വേഗ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളെല്ലാം പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. ഉണ്ണി മുകുന്ദന്‍ ആലപിച്ച പ്രണയഗാനവും, വിധു പ്രതാപും, അന്‍വര്‍ സാദത്തും ചേര്‍ന്നാലപിച്ച ‘നൂലും പാമ്പാകും’ എന്ന
ഗാനവുമെല്ലാം സോഷ്യല്‍ മീഡിയയിലും ഹിറ്റായിക്കഴിഞ്ഞു.

മള്‍ട്ടിപ്ലക്സ് തിയേറ്ററുകളുടെ സിനിമാ സമരത്തിനിടയിലും ജയറാം പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ വന്‍ താരനിര അണിനിരന്ന കണ്ണന്‍ താമരക്കുളത്തിന്‍റെ അച്ചായന്‍സ് റിലീസ് ചെയ്ത് പത്തു ദിവസം കൊണ്ട് 10.18 കോടി കളക്ഷന്‍ നേടിയിരിക്കുകയാണ്. മള്‍ട്ടിപ്ലക്സ് തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്താതെയാണ് അച്ചായന്സിന്റെ ഈ വിജയം എന്നതും ശ്രദ്ധേയമാണ്.

shortlink

Related Articles

Post Your Comments


Back to top button