CinemaGeneralLatest NewsMollywoodNEWSWOODs

അജു വര്‍ഗ്ഗീസിനെതിരെ പരാതി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസ് വഴിമാറി തുടങ്ങി. പുതിയ ചില തെളിവുകള്‍ ശക്തമാകുന്നത്തോടെ മാധ്യമങ്ങള്‍ പ്രതി സ്ഥാനത്ത് നിര്‍ത്തിയ ദിലീപിനെ പിന്തുണച്ചു കൊണ്ട് സിനിമാ മേഖലയിലെ പ്രമുഖര്‍ രംഗത്തെത്തി. എന്നാല്‍ കഴിഞ്ഞ ദിവസം ദിലീപിനെ പിന്തുണച്ചുകൊണ്ട് ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് പരമാര്‍ശിച്ചതിലൂടെ അജു വര്‍ഗീസിനെതിരെ പരാതി.

പീഡിപ്പിയ്ക്കപ്പെട്ട പെണ്‍കുട്ടിയുടെ പേര് പരസ്യമാക്കി എന്നാരോപിച്ച് കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഡിജിപി സെന്‍കുമാറിന് പരാതി നല്‍കിയത്. സംഭവം ചര്‍ച്ചയായതോടെ പോസ്റ്റ് എഡിറ്റ് ചെയ്ത് അജു നടിയുടെ പേര് നീക്കം ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button