CinemaIndian CinemaLatest NewsMollywood

പാഞ്ചാലിയാകാൻ അനുഷ്ക: പ്രതീക്ഷകളോടെ മഹാഭാരതം

ബാഹുബലിലെ ദേവസേനയിലൂടെ പ്രേക്ഷക മനസുകളിൽ ഇടം നേടിയ അനുഷ്ക ഷെട്ടി ഇനിയും വിജയത്തിന്റെ ത്രില്ലിൽ നിന്നും മോചിതയായിട്ടില്ല. ഈ ഒരു ഒറ്റ ചിത്രം കൊണ്ട് ഇന്ത്യയിലെ മികച്ച താരങ്ങളുടെ പട്ടികയിലേക്കെത്താൻ അനുഷ്കയ്ക്ക് കഴിഞ്ഞു. നിരവധി ചിത്രങ്ങളാണ് അനുഷ്‌കയെ തേടി എത്തുന്നത്. എന്നാൽ സിനിമാലോകത്തു നിന്നും ഇപ്പോൾ എത്തുന്ന വാർത്ത 1000 കോടി മുതൽ മുടക്കിൽ എത്തുന്ന മലയാളചിത്രം മഹാഭാരതത്തിലും നായികയായി എത്തുന്നത് അനുഷ്‌കയാണെന്നാണ്. മഹാഭാരത കഥ പറയുന്ന ചിത്രത്തിൽ പാഞ്ചാലിയുടെ വേഷം അവതരിപ്പിക്കുന്നതിനാണ് അനുഷ്‌കയെ സംവിധായകൻ ക്ഷണിച്ചിരിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞിരുന്നത്.

ഇന്ത്യൻ ചലച്ചിത്ര ലോകം ആകാംഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് മഹാഭാരതം. ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിലെ സൂപ്പർസ്റ്റാറുകൾ പ്രധാന വേഷത്തിൽ ചിത്രത്തിൻറെ ഭാഗമാകും. ഏറ്റവും ചിലവേറിയ സിനിമ എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.

shortlink

Related Articles

Post Your Comments


Back to top button