BollywoodCinemaNEWS

ആരാധികമാരോട് വാക്ക് പാലിക്കാന്‍ ഷാരൂഖ്‌ !

ഇംതിയാസ് അലി സംവിധാനം ചെയ്ത പുതിയ ഷാരൂഖ്‌ ചിത്രമാണ് ‘ജബ് ഹാരി മെറ്റ് സേജള്‍’ . ഇതിന്റെ പ്രചരണത്തിന്റെ ഭാഗമായി ഷാരൂഖ്‌ ഖാന്‍ ഒരു പ്രഖ്യാപനം നടത്തി. ചിത്രത്തിലെ നായികയുടെ പേരായ സേജള്‍ തനിക്ക് ഒരുപാട് ഇഷ്ടമായെന്നും നിങ്ങളുടെ നാട്ടില്‍ സേജള്‍ എന്ന പേരില്‍ പെണ്‍കുട്ടികളുണ്ടെങ്കില്‍ അവരെക്കുറിച്ച് എന്നോട് പറയണമെന്നും അവരെ കാണാനായി ഞാന്‍ അവരുടെ നാട്ടിലേക്ക് വരുമെന്നുമായിരുന്നു ഷാരൂഖ് വ്യക്തമാക്കിയത്. എന്നാല്‍ ഷാരൂഖാനെ ഞെട്ടിച്ച് കൊണ്ട് ആദ്ദേഹത്തിന്റെ വീടായ മന്നത്തിന് മുന്നില്‍ എത്തിയത് സേജള്‍ എന്ന് പേരുള്ള നാനൂറോളം പെണ്‍കുട്ടികളായിരുന്നു.സേജള്‍ എന്ന് പേരുള്ള ഏഴായിരം പെണ്‍കുട്ടികള്‍ ഷാരൂഖിനെ കാണാണമെന്നു ആഗ്രഹവുമായി കത്തയക്കുകയും ചെയ്തു. ഷാരൂഖിനെ കാണാനെത്തിയ ‘സേജള്‍ പട’ നിരാശരായി മടങ്ങുകയായിരുന്നു. പറഞ്ഞ വാക്ക് പാലിക്കാനുള്ള ഒരുക്കത്തിലാണ് കിംഗ് ഖാന്‍. . എല്ലാ സേജള്‍മാരെയും ഷാരൂഖ്‌ നേരിട്ട് കാണുമെന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button