CinemaMollywoodNEWS

അപ്പാനി രവിയുടെ ടൈം ബെസ്റ്റ് ടൈം; ഒടിയനിലും ശരത് കുമാറിന് മികച്ച വേഷം

അങ്കമാലി ഡയറീസിലൂടെ പ്രേക്ഷക മനം കവര്‍ന്ന അപ്പാനി രവി എന്ന ശരത് കുമാര്‍ മോഹന്‍ലാല്‍- ലാല്‍ ജോസ് ടീമിന്‍റെ വെളിപാടിന്റെ പുസ്തകത്തില്‍ അഭിനയിച്ചു കഴിഞ്ഞു, വീണ്ടും മോഹന്‍ലാല്‍ ചിത്രത്തിലേക്കാണ് താരം ജോയിന്‍ ചെയ്യുന്നത്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഒടിയന്‍’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലും ശരത് കുമാര്‍ ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്, അങ്കമാലി ഡയറീസില്‍ വ്യത്യസ്തമായ നെഗറ്റീവ് വേഷം അവതരിപ്പിച്ച ശരത് കുമാറിന്‍റെ കഥാപാത്രത്തിന്‍റെ പേരാണ് അപ്പാനി രവി. ഏറെ ജനശ്രദ്ധ നേടിയ ഈ കഥാപാത്രം വീണ്ടും മികച്ച അവസരങ്ങളാണ് ശരത് കുമാറിന് സമ്മാനിക്കുന്നത് .മോഹന്‍ലാലിന് പുറമേ ചര്‍ച്ചയില്‍ ഇരിക്കുന്ന ഒരു മമ്മൂട്ടി ചിത്രത്തിലും ശരത് കുമാര്‍ അഭിനയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button