CinemaMollywoodNEWS

അടുത്ത പുതുവര്‍ഷം പിറക്കുമ്പോള്‍ താരപുത്രന്‍ ബിഗ്സ്ക്രീനില്‍ അവതരിക്കും!

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ജീത്തു ജോസഫ് ചിത്രം ‘ആദി’യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ആശിര്‍വാദിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ചിത്രം 2018-ലെ പുതുവര്‍ഷ റിലീസായാകും പ്രദര്‍ശനത്തിനെത്തുക. ക്രിസ്മസ് റിലീസായി ‘ആദി’ തിയേറ്ററിലെത്തുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ ചിത്രം പുതുവര്‍ഷത്തിലേക്ക് മാറ്റി പ്ലാന്‍ ചെയ്തെന്നാണ് പുതിയ വിവരം. ഇമോഷണല്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ രചന നിര്‍വഹിക്കുന്നതും ജീത്തു ജോസഫ് തന്നെയാണ്. സിനിമയുടെ ആദ്യഘട്ട ചിത്രീകരണം കൊച്ചിയില്‍ പൂര്‍ത്തിയായി. ചിത്രത്തിന്‍റെ രണ്ടാംഘട്ട ചിത്രീകരണം ബാംഗ്ലൂരില്‍ പുരോഗമിക്കുകയാണ്. ആഗസ്റ്റ്‌ ഒന്നിനായിരുന്നു ‘ആദി’യുടെ ചിത്രീകരണം ആരംഭിച്ചത്.

shortlink

Related Articles

Post Your Comments


Back to top button