CinemaGeneralMollywoodNEWS

“അഭിനയിച്ചിട്ട് പോയാല്‍ മതി”, ആസിഫ് അലിയുടെ സഹോദരനോട് കോളേജ് വിദ്യാര്‍ത്ഥികള്‍

ആസിഫ് അലിയുടെ സഹോദരന്‍ അഷ്കര്‍ അലി ഹണീബീ 2.5 എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറുന്നത്. ചിത്രം ഇറങ്ങുന്നതിനു മുന്‍പേ അഷ്കര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹീറോ ഇമേജ് നേടിയെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിനായി വിദ്യാര്‍ത്ഥികള്‍ അഷ്കര്‍ അലിയെ കാമ്പസിലേക്ക്‌ ക്ഷണിക്കുകയുണ്ടായി. ഉദ്ഘാടനം ചെയ്ത ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഹണീ ബീയിലെ 2-വിലെ ‘നമ്മുടെ കൊച്ചി’ എന്ന ഗാനത്തിനൊപ്പം അഷ്കര്‍ നൃത്തചുവടുകളും വച്ചു. നേരത്തെ ‘ഹണീ ബീ 2’വിലെ നമ്മുടെ കൊച്ചി എന്ന ഗാനത്തിന്റെ പ്രമോ വീഡിയോ ചെയ്തിരുന്നു എന്ന് അഷ്കര്‍ അലി പറഞ്ഞപ്പോള്‍ ഇത് അഭിനയിച്ചു കാണിക്കാതെ വിടില്ലെന്നായിരുന്നു കോളേജ് വിദ്യാര്‍ത്ഥികളുടെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button