GeneralIndian CinemaLatest NewsMollywoodNEWS

ദിലീപിന്റെ ഡി സിനിമാസ് ഭൂമി കയ്യേറിയിട്ടില്ലെന്നു ജില്ലാ സർവേയറുടെ റിപ്പോർട്ട്

നടൻ ദിലീപിന്റെ ഉടമസ്ഥതയിൽ തൃശൂർ ചാലക്കുടിയിലുള്ള ഡി സിനിമാസ് തിയറ്റർ പുറമ്പോക്ക് ഭൂമി കയ്യേറിയിട്ടില്ല എന്ന് ജില്ലാ സർവേയറുടെ റിപ്പോർട്ട്. തിയറ്ററിനു സമീപത്തുള്ള ക്ഷേത്രഭൂമിയുടെ ചില ഭാഗങ്ങൾ കയ്യേറിയാണ് തിയറ്റർ കെട്ടിപ്പൊക്കിയത് എന്ന പരാതിയിന്മേൽ അന്വേഷണം നടത്തിയപ്പോഴാണ് സത്യാവസ്ഥ തെളിഞ്ഞത്. ക്ഷേത്ര അധികൃതർക്ക് ഇക്കാര്യത്തിൽ സംശയമില്ലാത്തതിനാൽ അവർ പരാതി നൽകിയിരുന്നില്ല. എന്നാൽ മറ്റാരോ നൽകിയ പരാതിയെത്തുടർന്ന് സർവേയറുടെ നേതൃത്വത്തിൽ അളന്നു പരിശോധിക്കുകയായിരുന്നു.

കഴിഞ്ഞ ഒരു മാസമായി നടക്കുന്ന പരിശോധനയിൽ ഇന്നാണ് റിപ്പോർട്ട് പുറത്ത് വന്നത്. റിപ്പോർട്ടിന്റെ ഒരു കോപ്പി പരാതിക്കാർക്കും കൊടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button