CinemaMollywoodNEWS

തൊണ്ടിമുതലിന് ശേഷം സജീവ്‌ പാഴൂരിന്‍റെ തിരക്കഥയില്‍ നായകനാകുന്നത് സൂപ്പര്‍ താരം

‘വടക്കന്‍ സെല്‍ഫി’ എന്ന സിനിമ മലയാളത്തിനു പരിചയപ്പെടുത്തിയ സംവിധായകനാണ് പ്രജിത്ത്. ശ്രീനിവാസന്റെ സഹസംവിധായകനായിരുന്ന പ്രജിത്തിന്റെ കന്നി ചിത്രം തന്നെ ബോക്സോഫീസില്‍ തരംഗം സൃഷ്ടിച്ചിരുന്നു. പ്രജിത്തിന്റെ സംവിധാനത്തില്‍ രണ്ടാം ചിത്രം ഒരുങ്ങുന്നതായി വാര്‍ത്തകള്‍. മോഹന്‍ലാലിനെ നായകനാക്കി ‘ബെന്‍സ് വാസു’ എന്ന ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു പ്രജിത്ത്, അതിനു പിന്നാലെയാണ് പ്രജിത്തിന്റെ മറ്റൊരു സിനിമയെക്കുറിച്ചുള്ള വിവരം പുറത്തുവരുന്നത്. ബിജു മേനോന്‍ നായകനാകുന്ന ചിത്രമാണ് പ്രജിത്ത് അടുത്തതായി സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്. തൊണ്ടി മുതലും ദൃക്സാക്ഷിക്കും ശേഷം സജീവ്‌ പാഴൂര്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം വൈകാതെ തന്നെ ആരംഭിക്കും.

shortlink

Related Articles

Post Your Comments


Back to top button