CinemaMollywoodNEWS

മൂന്ന്‍ സംവിധായകര്‍ അഭിനയിക്കാന്‍ വിളിച്ചു: ഇന്നസെന്റ് തന്ത്രപൂര്‍വ്വം ഒഴിവായതിനു പിന്നില്‍!

ഒരുകാലത്ത് ഇടവേളകളില്ലാതെ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടന്‍ ഇന്നസെന്റ് ഒരിക്കല്‍ ഒരു തീരുമാനമെടുത്തു, കുറച്ചു നാളത്തേക്ക് സിനിമയില്‍ അഭിനയിക്കില്ല എന്നത്, അങ്ങനെ ഇന്നസെന്റിന് നഷ്ടമായ മൂന്ന്‍ സിനിമകളാണ് സത്യന്‍ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങള്‍, പ്രിയദര്‍ശന്റെ മേഘം, സിദ്ധിഖിന്റെ ഫ്രണ്ട്സ്.

 
ഈ മൂന്ന്‍ സിനിമയിലേക്കും സംവിധായകര്‍ ഇന്നസെന്റിന്റെ ക്ഷണിച്ചതാണ് എന്നാല്‍ സിനിമയില്‍ നിന്ന് ഒരു ഇടവേളയെടുക്കുകയാണെന്ന് പറഞ്ഞു ഇന്നസെന്റ് ഇവരുടെ സിനിമകള്‍ ഒഴിവാക്കി. എന്നാല്‍ സിനിമ ഒഴിവാക്കിയതിനു പിന്നില്‍ മറ്റൊരു കാരണമുണ്ട്, തന്നെ വിളിച്ച മൂന്ന്‍ സംവിധായകരും തനിക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ ആണെന്നും അത് കൊണ്ട് തന്നെ ഒരാളുടെ സിനിമ മാത്രം അഭിനയിക്കുന്നത് ശരിയല്ലെന്നും തോന്നിയത് കൊണ്ടാണ് തല്‍ക്കാലം സിനിമയില്‍ അഭിനയിക്കുന്നില്ല എന്ന് പറഞ്ഞു തന്ത്രപൂര്‍വ്വം ഒഴിഞ്ഞു മാറിയതെന്ന് ഇന്നസെന്റ് തമാശരൂപേണ ഒരു ചാനലില്‍ പങ്കുവച്ചത്.

സിദ്ധിഖ്-ലാല്‍, സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ എന്നീ സംവിധായകര്‍ ഇന്നസെന്റ് എന്ന നടന് തന്റെ സിനിമാ ജീവിതത്തില്‍ നല്‍കിയത് ഏറ്റവും മികച്ച കഥാപാത്രങ്ങളാണ്.

shortlink

Related Articles

Post Your Comments


Back to top button