Latest NewsMollywood

കോളേജ് പരിപാടിക്കിടെ അടിപിടി ; ഒന്നും കാര്യമാക്കാതെ ഷറഫുദ്ദീന്റെ മാസ് എന്‍ട്രി

അവതാരകനും നടനുമായ ഡെയിന്‍ ഡേവിസിനെ കോളേജ് പരിപാടിക്കിടെ അപമാനിച്ച് ഇറക്കി വിട്ട സംഭവത്തിന് പിന്നാലെ അതേപോലെ മറ്റൊരു സംഭവം കൂടി അരങ്ങേറി. മലയാളത്തിലെ യുവതാരം ഷറഫുദ്ദീൻ പങ്കെടുത്ത ഒരു കോളേജ് പരിപാടിക്കിടെ കുട്ടികൾ തമ്മിൽ പൊരിഞ്ഞ അടി.
സാധാരണ അതിഥിയായി എത്തിയ പരിപാടിയിൽ അടിയുണ്ടായാൽ സെലിബ്രിറ്റികൾ എത്രയും വേഗം അവിടെ നിന്ന് രക്ഷപെടാനാണ് ശ്രമിക്കുന്നത്. എന്നാൽ ഷറഫുദ്ദീൻ വേറെ ലെവലാണെന്ന് സോഷ്യൽമീഡിയ.

അടിയും വഴക്കും ഒന്നും വകവെയ്ക്കാതെ അടിയുടെ ഇടയിലൂടെ നടന്നുവരുന്ന ഷറഫുദ്ദീന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്.അടി ഒരു ഭാഗത്ത് നടക്കുമ്പോഴും അതൊന്നും വകവെയ്ക്കാതെ സദസിലെത്തിയ താരത്തിന് നിറകയ്യടിയോടെയാണ് മറ്റുള്ളവർ സ്വീകരിച്ചത്. ഷറഫുദ്ദീൻ നായകനായ നീയും ഞാനും എന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.

https://www.facebook.com/varietymedia.in/videos/3331410010221361/

shortlink

Related Articles

Post Your Comments


Back to top button