GeneralMollywood

ലൂസിഫറിലെ ഈ കുഞ്ഞുതാരം ഒരു താര പുത്രി!!

ലാലേട്ടന്റെ മാസ് സ്വീക്വൻസുകളില്‍ മുത്തു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധ നേടിയ താരമാണ് മുരുകന്‍.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. ചിത്രത്തില്‍ മോഹന്‍ലാല്‍ നടത്തുന്ന ചാരിറ്റബിള്‍ ട്രസ്റ്റില്‍ താമസിക്കുന്ന റാഹേലമ്മ എന്ന പെണ്‍കുട്ടിയേ അവതരിപ്പിച്ച കുഞ്ഞു താരത്തെ അറിയാമോ? ഒരു നടന്റെ മകളാണ് ഈ താരം.

ചെറിയ വേഷങ്ങളില്‍ എത്തുന്ന നടന്‍ മുരുഗന്‍ മാര്‍ട്ടിന്റെ മകളാണ് റാഹേലമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഹെലന്‍ എന്നാണ് മുരുകന്റെ മകളുടെ പേര്. എന്നാല്‍ ചിത്രം കണ്ട പലര്‍ക്കും അറിയില്ല എന്നതാണ് സത്യം.

ചിത്രത്തില്‍ മുരുകനും വേഷമിട്ടിട്ടുണ്ട്. ആക്രിക്കച്ചവടം മുതൽ ജീവിക്കാൻ വേണ്ടി പല വേഷങ്ങളും കെട്ടിയ തമിഴ്നാട് സ്വദേശിയാണ് മുരുകന്‍. ചിത്രത്തിൽ ലാലേട്ടന്റെ മാസ് സ്വീക്വൻസുകളില്‍ മുത്തു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധ നേടിയ താരമാണ് മുരുകന്‍. അങ്കമാലി ഡയറീസ്, അനുരാഗ കരിക്കിൻ വെള്ളം തുടങ്ങി പല ചിത്രങ്ങളിലും ചെറിയ ചെറിയ വേഷത്തിലൂടെ എത്തിയ മുരുകന്‍ കൊച്ചിയിലാണ് താമസം.

shortlink

Related Articles

Post Your Comments


Back to top button