Latest NewsMollywoodTV Shows

പിഷാരടിയും ആര്യയുമില്ലാത്ത ബംഗ്ലാവ് കുടംപുളിയില്ലാത്ത മീന്‍കറി പോലെ! വിമര്‍ശനപ്പൊങ്കാല തുടരുന്നു!

മലയാള ടെലിവിഷൻ രംഗത്ത് പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച പരിപാടിയാണ് ബഡായി ബംഗ്ലാവ്. മുകേഷ്, പിഷാരടി, ആര്യ, ധർമജൻ, മനോജ് ഗിന്നസ് എന്നിവർ ശ്രദ്ധേയ വേഷത്തിലെത്തിയ പരിപാടിയുടെ രണ്ടാം ഭാഗം ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. എന്നാൽ ബംഗ്ലാവിലെ പുതിയ താമസക്കാരെ പ്രേക്ഷകർക്ക് അത്ര പിടിച്ചില്ല എന്നതാണ് വാസ്തവം.

പതിവില്‍ നിന്നും വ്യത്യസ്തമായ രൂപഭാവത്തിലെത്തിയപ്പോള്‍ പഴയ താമസക്കാരേയും മാറ്റിയിരുന്നു. പിഷാരടിയുടേയും ആര്യയുടേയും ധര്‍മ്മജന്റേയും അഭാവത്തെക്കുറിച്ചുള്ള ചര്‍ച്ചകളും അവരെ തിരിച്ചുകൊണ്ടുവരണമെന്നുമാണ് ആരാധകര്‍ പറയുന്നു. സേവ് പിഷാരടി എന്ന ഹാഷ് ടാഗുമായാണ് ആരാധകരെത്തിയത്.

പിഷാരടിയും ആര്യയുമില്ലാത്ത ബംഗ്ലാവിനെക്കുറിച്ച്‌ ആലോചിക്കാന്‍ പോലും പറ്റില്ലെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ആദ്യ എപ്പിസോഡ് തന്നെ കുളമായി മാറിയെന്നും അവര്‍ പറഞ്ഞിരുന്നു.മുകേഷിന്റെ ഭാര്യയായി അഞ്ജു അരവിന്ദും ഇത്തവണ എത്തിയിട്ടുണ്ട്. അവതാരകൻ മിഥുൻ രമേഷും ഭാര്യ ലക്ഷ്മിയുമാണ് പിഷുവിനും ആര്യക്കും പകരമെത്തിയിരിക്കുന്നത്. ബംഗ്ലാവിലെ മിഥുന്റെ വരവ് അധികമാര്‍ക്കും ഇഷ്ടമായിട്ടില്ല. പിഷാരടിക്കും ആര്യക്കും പകരമാവാന്‍ പോയിട്ട് അവരുമായി താരതമ്യപ്പെടുത്താന്‍ പോലുമില്ല മിഥുനും ലക്ഷ്മിയുമെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments


Back to top button