BollywoodLatest News

എഫ് ബോംബ് പൊട്ടിച്ചതിന് സോറി; സത്യമായിട്ടും അവനെന്റെ ഭക്ഷണം മോഷ്ടിച്ചു; പരാതി പറഞ്ഞ് സണ്ണി ലിയോണ്‍

സല്‍മാന്‍ ഖാന്‍-കത്രീന കൈഫ് ചിത്രം 'ഭാരതി'ന്റെ പ്രീമിയറില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം

തികഞ്ഞ ഭക്ഷണ പ്രേമിയാണ് സണ്ണി ലിയോണ്‍. സണ്ണി ലിയോണിയുടെ ഒരു ‘ഭക്ഷണ’ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. സല്‍മാന്‍ ഖാന്‍-കത്രീന കൈഫ് ചിത്രം ‘ഭാരതി’ന്റെ പ്രീമിയറില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ഒരു കയ്യില്‍ രണ്ട് ബോക്‌സ് പോപ്കോണും മറ്റേ കയ്യില്‍ സമോസയും പിടിച്ചുകൊണ്ടാണ് സണ്ണി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.
പ്രീമിയര്‍ ആരംഭിക്കുന്നതിന് മുന്‍പ് വയറ് നിറയ്ക്കാന്‍ ധാരാളം സമയമുണ്ടെന്ന് പറയുകയാണ് സണ്ണി.

എന്നാല്‍, ഇതിനിടെ സണ്ണിയുടെ സുഹൃത്തായ സണ്ണി രജനി ബോക്‌സില്‍ നിന്നും പോപ്കോണ്‍ മോഷ്ടിച്ചതോടെ സണ്ണി നടത്തിയ പ്രതികരണമാണ് വീഡിയോയിലെ പ്രധാന ആകര്‍ഷണം. സണ്ണി തന്നെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. ‘ഇന്നലെ രാത്രിയില്‍ നടന്നത്’- എന്ന അടിക്കുറിപ്പോടെയാണ് സണ്ണി വീഡിയോ പങ്കുവച്ചിരിക്കുന്നത്. എഫ്’ ബോംബ് പൊട്ടിച്ചതിന് സോറിയെന്നും സത്യമായിട്ടും അവനെന്റെ ഭക്ഷണം മോഷ്ടിച്ചെന്നും സണ്ണി കുറിപ്പില്‍ പറയുന്നു.

https://www.instagram.com/p/ByUvw03hD_j/

shortlink

Related Articles

Post Your Comments


Back to top button