BollywoodGeneralLatest News

ഒന്‍പതുവര്‍ഷത്തെ ഇടവേളയ്ക്ക് വിരാമം; താര സുന്ദരി തിരിച്ചെത്തുന്നു!!

43 കാരിയായ താരത്തിന്റെ മടങ്ങിവരവിന് ആശംസകള്‍ നേര്‍ന്ന് ആരാധകടും രംഗത്തെത്തിക്കഴിഞ്ഞു

ഒന്‍പത് വര്‍ഷമായി അഭിനയ ലോകത്ത് നിന്നും മാറി നില്‍ക്കുന്ന താര സുന്ദരി വീണ്ടും അഭിനയ ലോകത്തേയ്ക്ക് എത്തുന്നു. കുട്ടികള്‍ക്കൊപ്പം ചെലവിട്ടും യാത്രകള്‍ ചെയ്തും ജീവിതം ആഘോഷമാക്കിയ ബോളിവുഡ് സുന്ദരി സുസ്മിത സെന്‍ ആണ് തിരിച്ചു വരവിനു ഒരുങ്ങുന്നത്.

നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം സുഷ്മിത സെന്‍ സിനിമയിലേക്ക് തിരികെ എത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സുഷ്മിത മടങ്ങിവരുന്നതിന്റെ സൂചനകള്‍ നല്‍കിയത്. അതീവ സുന്ദരിയായി നില്‍ക്കുന്ന ചില സെല്‍ഫികള്‍ പോസ്റ്റ് ചെയ്തുകൊണ്ട് താരം കുറിച്ചത് ‘ രണ്ടാം റൗണ്ട്… ക്ലാസിലേക്ക് തിരികെ എത്താന്‍ ഒരുങ്ങുന്നു’ എന്നാണ്. 43 കാരിയായ താരത്തിന്റെ മടങ്ങിവരവിന് ആശംസകള്‍ നേര്‍ന്ന് ആരാധകടും രംഗത്തെത്തിക്കഴിഞ്ഞു

shortlink

Related Articles

Post Your Comments


Back to top button