BollywoodLatest News

തടിച്ച് മൂക്കും താടിയും വട്ടക്കണ്ണടയുമായി അമിതാബ് ബച്ചന്‍; ചിത്രം വൈറല്‍

നിരവധി പേരാണ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്

തടിച്ച മൂക്കും താടിയും വട്ടക്കണ്ണടയും ഉള്ള ബോളിവുഡിന്റെ ബിഗ്ബി അമിതാബ് ബച്ചന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ ഹുലാബോ സിതാബോയ്ക്ക് വേണ്ടി വരുത്തിയ മേക്കോവറാണ് തരംഗമായി മാറിയിരിക്കുന്നത്. നിരവധി പേരാണ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

ഷൂജിത് സിര്‍ക്കാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലഖ്നൗവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബിഗ് ബിയ്ക്കൊപ്പം ബോളിവുഡിലെ പുതിയ സെന്‍സേഷന്‍ ആയുഷ്മാന്‍ ഖുറാനയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. അന്ധാദുന്‍, ബദായി ഹോ എന്നീ സിനിമകള്‍ക്ക് ശേഷം എത്തുന്ന യുവതാരത്തിന്റെ പുതിയ ചിത്രമാണ് ഇത്. 76കാരനായ ബച്ചന്‍ ഭൂവുടമയായിട്ടാണെത്തുന്നത്. 2020 ഏപ്രില്‍ 24 ചിത്രം തീയറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button