GeneralKollywoodLatest News

ശ്വാസം നിലച്ചുപോകുന്നു; നിറവയറില്‍ പുതിയ ചിത്രങ്ങളുമായി നടി

ചുവപ്പ് അഭിനിവേശത്തിന്റെ നിറമാണ്

രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യന്‍ നടി സമീറ റെഡ്ഡി. മൂത്ത മകന്‍ അച്ഛന്‍ കുട്ടിയാണെന്നും അതിനാല്‍ തനിക്ക് ഒരു അമ്മക്കുട്ടി വേണമെന്നാണ് ആഗ്രഹമെന്നും ഒരു കുഞ്ഞു മേഘ്നയ്ക്കായുള്ള കാത്തിരിപ്പിലാണ് താനെന്നും സമീറ മുന്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ് താരത്തിന്റെ അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍.

‘ചുവപ്പ് അഭിനിവേശത്തിന്റെ നിറമാണ്. ഞാന്‍ ഇന്ന് വളരെ ആവേശത്തിലാണ്’- ചിത്രം പങ്കുവച്ച് സമീറ കുറിച്ചു.

നിറവയറുമായി ബിക്കിനിയിലുള്ള താരത്തിന്റെ അണ്ടര്‍ വാട്ടര്‍ ഷൂട്ട്‌ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ശ്വാസം നിലച്ചുപോകുന്നുവെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. താരത്തോടുള്ള സ്നേഹവും ഇവര്‍ പങ്കുവയ്ക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button