GeneralLatest NewsMollywood

അച്ഛന്‍ ചെയ്ത ദ്രോഹമേ..; ഷമ്മിയുടെ ആശംസ

മലയാളികളുടെ പ്രിയ വില്ലന് ആശംസകളുമായി നടന്‍ ഷമ്മി തിലകന്‍ രംഗത്തെത്തിയിരിക്കുകയാണ്.

മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട വില്ലനാണ് മുണ്ടക്കല്‍ ശേഖരന്‍. മംഗലശ്ശേരിനീലകണ്‌ഠന്റെ എതിരാളിയായി മലയാളി പ്രേക്ഷകരുടെ കയ്യടി നേടിയ നടന്‍ നെപ്പോളിയന്‍ ഹോളിവുഡിലേയ്ക്ക്. ക്രിസ്മസ് കൂപ്പണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായക വേഷത്തിലാണ് നെപ്പോളിയന്‍ അഭിനയിക്കുന്നത്.

മലയാളികളുടെ പ്രിയ വില്ലന് ആശംസകളുമായി നടന്‍ ഷമ്മി തിലകന്‍ രംഗത്തെത്തിയിരിക്കുകയാണ്. വളരെ രസകരമായാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. സ്‌കൂളില്‍ പോയിരുന്ന കാലത്ത് മര്യാദയ്ക്ക് ഇംഗ്ലീഷ് പഠിച്ചിരുന്നുവെങ്കില്‍ ഹോളിവുഡില്‍ പോയി രക്ഷപ്പെടാമായിരുന്നുവെന്ന് ഷമ്മി പറയുന്നു. പണ്ട് പള്ളിക്കൂടത്തില്‍ പഠിക്കുന്നതിനു പകരം നാടകം കളിച്ചു നടന്നെന്നും ഷമ്മി തന്റെ ഫേസ്ബുക്ക് പേജിലൂടെ പറയുന്നു.

ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ്

പണ്ട് പള്ളിക്കൂടത്തില്‍ പഠിക്കുന്നതിനു പകരം നാടകം കളിച്ചു നടന്നു. അന്ന് പത്ത് ഇംഗ്ലീഷ് പഠിച്ചിരുന്നേല്‍ വല്ല ഹോളിവുഡിലോ വല്ലോം പോയി രക്ഷപ്പെടാമായിരുന്നു..!
#അച്ഛന്‍_ചെയ്ത_ദ്രോഹമേ..!
ഇനി പറഞ്ഞിട്ടെന്താ കാര്യം..?!

Nepolean sir all the best..!

shortlink

Related Articles

Post Your Comments


Back to top button