AwardsNational

ദേശീയ അവാര്‍ഡ് ജേതാവായി വീണ്ടും ഒരു മലയാള നടി; ആയുഷ്മാന്‍ ഖുറാനയും വിക്കി കൌശലും മികച്ച നടന്മാര്‍

അന്ധാഥുൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാൻ ഖുറാനയും ഉറിയിലെ പ്രകടനത്തിന് വിക്കി കൗശലും മികച്ച നടന്മാരായി.

ദേശീയ പുരസ്കാര തിളക്കത്തില്‍ മലയാള നടി. മഹാനടി എന്ന ചിത്രത്തിലെ അഭിനയത്തിന് നടി കീര്‍ത്തി സുരേഷ് പുരസ്കാരത്തിനു അര്‍ഹയായി. നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളാണ് കീര്‍ത്തി.

ബാലതാരമായി സിനിമയില്‍ എത്തിയ കീര്‍ത്തി തെന്നിന്ത്യയിലെ തിരക്കുള്ള നായികമാരില്‍ ഒരാളാണ്. നടി സാവിത്രിയുടെ ജീവിതം ആവിഷ്കരിച്ച മഹാനടി എന്ന ചിത്രത്തിനാണ് പുരസ്കാരം.

READ ALSO: ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു ; മികച്ച നടി കീര്‍ത്തി സുരേഷ്

അന്ധാഥുൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാൻ ഖുറാനയെയും ഉറിയിലെ പ്രകടനത്തിന് വിക്കി കൗശലിനെയും മികച്ച നടന്മാരായി തിരഞ്ഞെടുത്തു. ഉറി സിനിമ ഒരുക്കിയ ആദിത്യ ഥർ ആണ് മികച്ച സംവിധായകൻ

ജോസഫ്‌ എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജുവിനും സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് സാവിത്രിയ്ക്കും പ്രത്യേക പരാമര്‍ശം. മികച്ച മലയാള ചിത്രം സുഡാനി ഫ്രം നൈജീരിയ . മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം അന്തരിച്ച എം ജെ രാധാകൃഷ്ണനാണ്( ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ‘ഓള്’ എന്ന സിനിമ). മികച്ച പ്രൊഡക്ഷന്‍ ഡിസൈനിംഗിനുള്ള പുരസ്‌കാരം കമ്മാരസംഭവം നേടി.

ശ്രീരാം രാഘവന്‍ സംവിധാനം ചെയ്ത അന്ധധുന്‍ മികച്ച ഹിന്ദി സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംഗീതത്തിനും പിന്നണി ഗായകനുമുള്ള പുരസ്‌കാരങ്ങള്‍ പദ്മാവത് എന്ന സിനിമയിലൂടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയും അര്‍ജിത് സിംഗും നേടി. നടി ശ്രുതി ഹരിഹരനും പുരസ്കാരം. നതിച്ചരമി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ശ്രുതിയ്ക്ക് പുരസ്കാരം. മികച്ച ആക്‌ഷൻ, സ്പെഷൽ എഫക്ട്സ് ചിത്രത്തിനുള്ള പുരസ്കാരം കെജിഎഫിന്. മികച്ച സംഗീത സംവിധായകൻ: സഞ്ജയ് ലീല ബന്‍സാലി. മികച്ച പ്രൊഡക്‌ഷൻ ഡിസൈൻ: കമ്മാരസംഭവം (വിനീഷ് ബംഗ്ലാൻ). മികച്ച ‍സഹനടി: സുരേഖ സിക്രി (ബദായ് ഹോ). മികച്ച സാമൂഹിപ്രസക്തിയുള്ള ചിത്രം: പാഡ്മാൻ. ജനപ്രിയ ചിത്രം: ബദായ് ഹോ. മികച്ച സൗണ്ട് മിക്സിങ്–രംഗസ്ഥലാം (തെലുങ്ക് ചിത്രം). മികച്ച പുതുമുഖ സംവിധായകനുള്ള ഇന്ദിരാ ഗാന്ധി പുരസ്കാരം: സുധാകർ റെഡ്ഢി യെഹന്തി ചിത്രം – നാഗ്.

shortlink

Related Articles

Post Your Comments


Back to top button