Latest NewsMollywood

ഹൃദയാഘാതം; ജെല്ലിക്കെട്ടിന്റെ പോസ്റ്റർ ഡിസൈനര്‍ ആര്‍ മഹേഷ് അന്തരിച്ചു

ഓള്‍ഡ് മങ്കസ് ടീമിലെ ചീഫ് ഡിസൈനറായിരുന്നു മഹേഷ്.

മലയാളത്തിലെ പ്രമുഖ പോസ്റ്റർ ഡിസൈനര്‍ ആര്‍ മഹേഷ് അന്തരിച്ചു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ജെല്ലിക്കെട്ടിന്റെ ഫസ്റ്റ്‌ലുക്കിലൂടെ ശ്രദ്ധിക്കപ്പെട്ട മഹേഷ്‌ തിരുവനന്തപുരം നേമം സ്വദേശിയാണ്. ഹൃദയാഘാതമായിരുന്നു മരണകാരണം.

രാജീവ് രവിയുടെ തുറമുഖം, ഭദ്രന്‍ സംവിധാനം ചെയ്യുന്ന ജൂതന്‍, ടൊവിനോയുടെ പള്ളിച്ചട്ടമ്പി തുടങ്ങിയ ചിത്രങ്ങളുടെ ഫസ്റ്റ്‌ലുക്ക് ഡിസൈനുകള്‍ ഒരുക്കുന്നത് മഹേഷാണ്. ഓള്‍ഡ് മങ്കസ് ടീമിലെ ചീഫ് ഡിസൈനറായിരുന്നു മഹേഷ്.

read also: പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ് നടന്‍; ആശ്വസിപ്പിച്ച് ഗായിക രാണു

shortlink

Related Articles

Post Your Comments


Back to top button