CinemaGeneralLatest NewsMollywoodNEWS

കുടുംബത്തിനൊപ്പം പുതിയ കാര്‍ വാങ്ങിയതിന്റെ സന്തോഷം പങ്കുവെച്ച് ;ഹരിശ്രീ അശോകന്‍

ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് ഹരിശ്രീ അശോകന്‍. എന്നാൽ താരം ഫേസ്ബുക്കില്‍ പങ്കുവെച്ച പുതിയൊരു ചിത്രമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. കുടുംബത്തിനൊപ്പം പുതിയ കാര്‍ വാങ്ങിയതിന്റെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

അച്ഛന്റെ പിറന്നാളിന് മകന്റെ സമ്മാനം ആണിതെന്ന് ഹരിശ്രീ അശോകന്‍ ഫേസ്ബുക്കില്‍ കമന്റായും കുറിച്ചിട്ടുണ്ട്. കൊച്ചിയിലെ കളമശ്ശേരി ഡീലര്‍ഷിപ്പില്‍ നിന്നുമാണ് പുതിയ ഇന്നോവ ക്രിസ്റ്റ നടന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 15.06 ലക്ഷം മുതല്‍ 22.56 ലക്ഷം വരെയാണ് കാറിന്റെ എക്‌സ്‌ഷോറൂം വില.

shortlink

Related Articles

Post Your Comments


Back to top button