CinemaGeneralLatest NewsMollywoodNEWS

പൃഥ്വിരാജ്- ഇന്ദ്രജിത്ത് ഇവരില്‍ മികച്ച നടന്റെ പേര് പറഞ്ഞു ലിജോ ജോസ് പെല്ലിശ്ശേരി

'നായകന്‍' എന്ന ലിജോയുടെ ആദ്യ ചിത്രത്തില്‍ ഇന്ദ്രജിത്ത് ആയിരുന്നു ഹീറോ

മോഹന്‍ലാല്‍-മമ്മൂട്ടി എന്നീ നടന്മാരില്‍ ഏറ്റവും മികച്ച അഭിനേതാവ് ആരെന്ന ചോദ്യമാകും കഴിഞ്ഞ കുറെ കാലങ്ങളായി പലരും പലരോടും ചോദിച്ചിട്ടുള്ളത്. ചിലര്‍ ഒഴിഞ്ഞു മാറുമെങ്കിലും മറ്റു ചിലര്‍ അതിന് കൃത്യമായ ഉത്തരം നല്‍കും. ലിജോ ജോസ് പെല്ലിശ്ശേരി എന്ന മലയാളത്തിന്റെ മാസ്റ്റര്‍ ഡയറക്ടറെ മുന്നില്‍ കിട്ടിയപ്പോള്‍ പൃഥ്വിരാജിലും ഇന്ദ്രജിത്തിലും ഏറ്റവും മികച്ചതാരെന്ന ചോദ്യമാണ് അവതാരകന്‍ മുന്നില്‍ വെച്ചത്. ഡിപ്ലോമാറ്റിക് മറുപടി നല്‍കാതെ ലിജോ ജോസ് പെല്ലിശ്ശേരി അതിനു കൃത്യമായ ഉത്തരവും നല്‍കി.

പൃഥ്വിരാജിനും മുകളില്‍ ഇന്ദ്രജിത്തിനെ പറയേണ്ടി വരുമെന്നായിരുന്നു ലിജോയുടെ മറുപടി. തന്റെ ഏറ്റവും ഇഷ്ടപ്പെട്ട നടന്മാരില്‍ ഒരാളാണ് ഇന്ദ്രജിത്തെന്നും ലിജോ പങ്കുവയ്ക്കുന്നു. ‘നായകന്‍’ എന്ന ലിജോയുടെ ആദ്യ ചിത്രത്തില്‍ ഇന്ദ്രജിത്ത് ആയിരുന്നു ഹീറോ. ‘സിറ്റി ഓഫ് ഗോഡ്’ എന്ന തന്റെ രണ്ടാം ചിത്രത്തില്‍ നായകനായി പൃഥ്വിരാജിനെയാണ് ലിജോ ജോസ് പെല്ലിശ്ശേരി തെരഞ്ഞെടുത്തത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു ‘സിറ്റി ഓഫ് ഗോഡ്’ എന്നാല്‍ അഭിനയത്തിലെ തിരക്ക് മൂലം പൃഥ്വിരാജിനു ചിത്രം ചെയ്യാന്‍ കഴിയാതെ വരികയും ലിജോ ജോസ് ജോസ് പെല്ലിശ്ശേരി അത് ഏറ്റെടുക്കുകയുമായിരുന്നു. തിയേറ്ററില്‍ വലിയ പരാജയം ഏറ്റുവാങ്ങിയ ‘ഡബിള്‍ ബാരലി’ലും പൃഥ്വിരാജായിരുന്നു ഹീറോ.

shortlink

Related Articles

Post Your Comments


Back to top button