CinemaGeneralLatest NewsMollywoodNEWS

ഇത്തവണത്തെ പിറന്നാള്‍ ഏറെ സ്‌പെഷലാണ് ; ഇഷാനിക്ക് ആശംസയുമായി അഹാനയും കൃഷ്ണകുമാറും

കുട്ടിക്കാലത്തെ ചിത്രങ്ങളും അഹാനയും കൃഷ്ണകുമാറും പോസ്റ്റ് ചെയ്തിരുന്നു.

നടൻ കൃഷ്ണകുമാറിന് പിന്നാലെ മക്കളും അഭിനയരംഗത്തേക്ക് എത്തിയിരിക്കുകയാണ്. മൂത്ത മകളായ അഹാന കൃഷ്ണ സിനിമയിൽ സജീവമാണ്. അഹാനയ്ക്ക് പിന്നാലെ കുഞ്ഞനിയത്തിയായ ഹന്‍സികയും ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയിരുന്നു. അഹാന നായികയായി എത്തിയ ലൂക്കയില്‍ ചേച്ചിയുടെ  ബാല്യകാല വേഷമായിരുന്നു ഹന്‍സിക അവതരിപ്പിച്ചത്. ചേച്ചിക്കും അനിയത്തിക്കും പിന്നാലെ മൂന്നമത്തെ മകൾ ഇഷാനി കൃഷ്ണയും സിനിമയില്‍ അരങ്ങേറാൻ ഒരുങ്ങുകയാണ്. മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന വണ്ണിലൂടെയാണ് ഇഷാനി തുടക്കം കുറിക്കുന്നത്.

 

ഇപ്പോഴിതാ ഇഷാനി കൃഷ്ണയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് കൃഷ്ണകുമാറും അഹാനയും. ഇത്തവണത്തെ പിറന്നാള്‍ ഏറെ സ്‌പെഷലാണെന്നും ഇഷാനി സിനിമയില്‍ അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരുമെന്നും അഹാന കുറിച്ചിട്ടുണ്ട്. ഒപ്പം കുട്ടിക്കാലത്തെ ചിത്രങ്ങളും അഹാനയും കൃഷ്ണകുമാറും പോസ്റ്റ് ചെയ്തിരുന്നു.

 

View this post on Instagram

 

Happy Birthday Ishaani.. ⭐️♥️?♥️⭐️

A post shared by Krishna Kumar (@krishnakumar_actor) on

ishaani_krishna

shortlink

Related Articles

Post Your Comments


Back to top button