GeneralLatest NewsMollywood

സ്വബോധത്തോടെ ഒരാൾ ചെയ്യുന്ന കാര്യങ്ങളല്ല ഷെയ്ൻ ചെയ്യുന്നത്; ലഹരിമരുന്നുകളുടെ ഉപയോഗവും വ്യാപകമാണെന്ന് നിർമാതാക്കൾ

സിനിമാ സെറ്റുകളിലും കാരവാനിലും പരിശോധന നടത്തണമെന്നും അക്കാര്യത്തിൽ നിർമാതാക്കളുടെ സംഘടന പൂർണ പിന്തുണ നൽകുമെന്നും നിർമാതാക്കൾ

മലയാളത്തിലെ പുതിയ തലമുറയിലെ ചില ചെറുപ്പക്കാർക്ക് അച്ചടക്കമില്ലായ്മയുണ്ടെന്ന ആരോപണവുമായി നിർമാതാക്കളുടെ സംഘടന. കഞ്ചാവു മാത്രമല്ല എൽ.എസ്.ഡി പോലുള്ള ലഹരിമരുന്നുകളുടെ ഉപയോഗവും താരങ്ങള്‍ക്കിടയില്‍ വ്യാപകമാണെന്ന് നിർമാതാക്കൾ ആരോപിച്ചു. സിനിമാ സെറ്റുകളിലും കാരവാനിലും പരിശോധന നടത്തണമെന്നും അക്കാര്യത്തിൽ നിർമാതാക്കളുടെ സംഘടന പൂർണ പിന്തുണ നൽകുമെന്നും നിർമാതാക്കൾ കൊച്ചിയിൽ മാധ്യമങ്ങളോടു പറഞ്ഞു.

കഞ്ചാവ് മാത്രമല്ല ലഹരി മരുന്ന് എന്നു പറയുന്നത്. കഞ്ചാവു പുകച്ചാൽ അതിന്റെ മണം കൊണ്ടു തിരിച്ചറിയാൻ കഴിയും. ഇതു തീർച്ചയായും എൽ.എസ്.ഡി പോലുള്ള മരുന്നുകളാണ് എന്നു ഞങ്ങൾ സംശയിക്കുന്നു. ഒരു നിരീക്ഷണത്തിലും ഇതു കണ്ടെത്താൻ പറ്റില്ല. മയക്കു മരുന്നുപയോഗിച്ചാൽ പലരും പല വിധത്തിലാണ് പ്രതികരിക്കുക. ഷെയ്ൻ നിഗം ഇങ്ങനെയായിരിക്കാം. മറ്റുള്ളവർ ഒരു പക്ഷേ സാധാരണ പോലെ അഭിനയിക്കുന്നതായിരിക്കാം. അതു നമുക്ക് പറയാൻ പറ്റില്ല, നിർമാതാവ് സിയാദ് കോക്കർ പറഞ്ഞു. പാവങ്ങളെ മാത്രമാണ് കഞ്ചാവുമായി പിടികൂടി എന്നതടക്കം വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍, സെലിബ്രിറ്റികളായതിലാണ് യുവനടന്‍മാരില്‍ പലരും രക്ഷപ്പെട്ടു പോകുന്നതെന്നും ഇവര്‍ ആരോപിച്ചു.

‘ഒരാളും കാരവനിൽ നിന്നും ഇറങ്ങുന്നില്ല. എല്ലാ കാരവനുകളും പരിശോധിക്കണം. ഇതിൽ അന്വേഷണം നടക്കട്ടെ. നിർമാതാക്കളാരും അങ്ങനെ പോകുന്നവരല്ല. ഷെയ്ൻ മാത്രമല്ല പ്രശ്നക്കാർ. കൃത്യമായി ലൊക്കേഷനിൽ വരാത്ത വേറെയും നടന്മാരുണ്ട്. പരാതി പറഞ്ഞിട്ടും മൈൻഡ് ചെയ്യുന്നില്ല. ഇവരൊന്നും നല്ല ബോധത്തോടെ ഇങ്ങനെ പെരുമാറുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. മലയാളം ഇൻഡസ്ട്രിയിൽ ഇതിനൊരു അന്വേഷണം വേണം. ഇതൊരു പരസ്യവിചാരണയിലാണ് പറയുന്നത്. ഇക്കാര്യം പരിശോധിക്കട്ടെ. ആ പരിശോധനയിൽ നിർമാതാക്കളുടെ സംഘടന പൂർണ പിന്തുണ നൽകും. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇൻഡസ്ട്രി നന്നായെ പറ്റൂ. ഇവിടെ അച്ചടക്കം വേണം,’ നിർമാതാവ് രഞ്ജിത്ത് ആവശ്യപ്പെട്ടു.

ലൊക്കേഷനിൽ ഇത്തരം കാര്യങ്ങൾ അടുത്ത കാലത്തായി വർധിച്ചിട്ടുണ്ട്. സാങ്കേതിക വിദഗ്ദരുടെയോ അഭിനേതാക്കളുടെയോ ഭാഗത്തു നിന്ന് ഇത്തരം പെരുമാറ്റം ഉണ്ടാകുമ്പോൾ ബാധിക്കപ്പെടുന്നത് നിർമാതാക്കളാണ്. ഇനി ഇക്കാര്യത്തിൽ പ്രതികരിക്കാതെ മുന്നോട്ടു പോകാൻ നിർവാഹമില്ലെന്നും കൂട്ടിച്ചേർത്ത രഞ്ജിത്ത് 84 ശതമാനം നഷ്ടത്തിൽ ഓടുന്ന ഇൻഡസ്ട്രിയാണ് മലയാളസിനിമ. 152 സിനിമകൾ എടുക്കുന്നുണ്ടെങ്കിൽ അതിൽ 130 പേരും വീടും പറമ്പും വിൽക്കുന്നവരാണ്. അവരുടെ കൂടെയേ ഞങ്ങൾക്കു നിൽക്കാൻ പറ്റൂവെന്നും അഭിപ്രായപ്പെട്ടു.

‘ഇനിയും ഈ സിനിമകളിൽ പൈസ മുടക്കാൻ തീർച്ചയായും നിർമാതാക്കൾക്ക് എന്തെങ്കിലും ഉറപ്പു വേണം. അതിനു വേണ്ടി ഒരു പക്ഷേ ഞങ്ങൾ ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യപ്പെടാം. അയാൾ നോർമൽ ആണെന്ന് സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ്. നല്ല ബുദ്ധിയും അച്ചടക്കവും ഉണ്ടെങ്കിൽ ആദ്യം പോയി ഉല്ലാസം പടം ഡബ് ചെയ്യട്ടെ. അതു കഴിഞ്ഞ് ബാക്കി കാര്യങ്ങൾ ചർച്ച ചെയ്യാം,’ സിയാദ് കോക്കർ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button