CinemaKollywoodLatest NewsNEWS

സുമ്മ കിഴി ഹിറ്റ്..! ഓഡിയോ ലോഞ്ച് ഇതിലും ഗംഭീരമാക്കുമെന്ന് ‘ദർബാർ’ ടീം

നയൻതാരയാണ് സിനിമയിലെ നായിക. പേട്ട എന്ന ബ്ലോക്ക് ബസ്റ്ററിനു ശേഷം, അനിരുദ്ധ് സംഗീതം കൈകാര്യം ചെയ്യുന്ന രജനികാന്ത് ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്.

നാടെങ്ങും തരംഗമാവുകയാണ് ദർബാർ എന്ന പുതിയ ചിത്രത്തിലെ സമ്മാ കിഴി എന്ന ഗാനം. തമിഴ് സൂപ്പർ സ്റ്റാർ രജനി കാന്ത് നായകനാവുന്ന ചിത്രം ഒരുക്കിയിരിക്കുന്നത്, സൂപ്പർഹിറ്റ് സംവിധായകൻ എ ആർ മുരുഗദോസ് ആണ്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ പുതു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഡിസംബർ 7ന് ഗംഭീരവുമായി നടത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. സംഗീത ബോംബ് അനിരുദ്ധ് ഈണം കൈകാര്യം ചെയ്യുന്ന ചിത്രത്തിലെ തമിഴ് ഇതിഹാസ സിനിമ ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം പാടിയ സമ്മാ കിഴി ഹിറ്റ് ആയിമാറിയതിനാൽ, ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകരും ദർബാറിലെ ഗാനങ്ങൾക്കായി കാത്തിരിക്കുന്നത്.

ചുമ്മാ കിഴി എന്ന ഗാനം മികച്ച രീതിയില്‍ അനിരുദ്ധ് രവിചന്ദര്‍ സംഗീതസംവിധാനം ചെയ്‍തിട്ടുണ്ടെന്ന് എസ് പി ബാലസുബ്രഹ്‍മണ്യം പറഞ്ഞിരുന്നു. രജനികാന്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കാര്യങ്ങള്‍ തന്നെയാകും ഇൻട്രൊഡക്ഷൻ സോംഗിലുണ്ടാകുക. രജനികാന്ത് സിനിമയില്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ചായിരിക്കും ഗാനത്തിൽ പാടുക, പൊലീസ് ഡ്രസ് ഒഴിവാക്കിയാല്‍ സാധാരണ ജനങ്ങളെപ്പോലെയാണ് താനെന്ന് രജനികാന്ത് പറയുന്നിടത്താണ് ഈ ഗാനം വരുന്നത്. ഗാനരംഗം നല്ല രീതിയില്‍ വന്നിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറിനും ടീമിനും നന്ദി- എസ് പി ബാലസുബ്രഹ്‍മണ്യം അറിയിച്ചു.

ചെന്നൈ നെഹ്രു ഇൻഡോര്‍ സ്റ്റേഡിയത്തിലായിരിക്കും ഓഡിയോ ലോഞ്ച് നടക്കുന്നത്.

നയൻതാരയാണ് സിനിമയിലെ നായിക. പേട്ട എന്ന ബ്ലോക്ക് ബസ്റ്ററിനു ശേഷം, അനിരുദ്ധ് സംഗീതം കൈകാര്യം ചെയ്യുന്ന രജനികാന്ത് ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്.

shortlink

Related Articles

Post Your Comments


Back to top button