Coming SoonKollywoodLatest NewsNew Release

രജനീകാന്ത് ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

ഈ വര്‍ഷം ആരാധകര്‍ ഏറെ പ്രതീക്ഷിച്ചിരുന്ന രജനീകാന്ത് ചിത്രം അണ്ണാത്തെയുടെ റിലീസ് തിയ്യതി മാറ്റി. അടുത്ത വര്‍ഷത്തെ പൊങ്കല്‍ റിലീസ് ആയാണ് ചിത്രം എത്തുക. നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സാണ് പുതിയ തിയ്യതി പ്രഖ്യാപിച്ചത്. ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ ചിത്രവുമായി ബന്ധപ്പെട്ട ജോലികള്‍ വൈകുമെന്നതിനാലാണ് ഇത്.

മാസ്റ്റര്‍ ഇന്ത്യന്‍ 2, മാസ്റ്റര്‍ അണ്ണാത്തെ ഉള്‍പ്പെടെ 13 ചിത്രങ്ങളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുനരാരംഭിച്ചതായി ഫെഫ്‌സി (ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ) പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെ ഫാമിലി ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമെന്നാണ് കരുതപ്പെടുന്നത്. രജനിയും സിരുത്തൈ ശിവയും ആദ്യമായാണ് ഒന്നിക്കുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഖുഷ്ബു, മീന, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ്, സൂരി തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഡി ഇമ്മന്‍ ആണ് സംഗീതം. അജിത്ത് കുമാര്‍ നായകനായ നാല് സിനിമകള്‍ക്ക് ശേഷമാണ് ശിവ രജനിക്കൊപ്പം ചിത്രവുമായി എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button