CinemaGalleryGeneralLatest NewsMollywoodNationalNEWS

ഇവരെ വെടിവച്ചുതന്നെ കൊല്ലണം..! തെലങ്കാന വിഷയത്തിൽ പ്രതികരണവുമായി ശ്രീകുമാരൻ തമ്പി

സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ കൂടിവരുന്ന ഈ കാലത്ത് ഇതു തന്നെയാണ് ഏറ്റവും ഉചിതമായ ശിക്ഷാവിധിയും മാർഗവുമെന്നാണ് ശ്രീകുമാരന്‍ തമ്പി പറയുന്നത്.

ഹൈദരാബാദ്, തെലങ്കാനയിൽ വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതികളായവരെ പോലീസ് വെടിവച്ചു കൊല്ലുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് വെടിവെച്ചു കൊന്നത്. ഈ കൃത്യം അറിഞ്ഞു നിരവധി സിനിമാതാരങ്ങളും സമൂഹമാധ്യമ ഉപയോക്താക്കളും പോലീസിന് പ്രശംസയുമായി എത്തുകയാണ്. ഇപ്പോഴിതാ അവരെ അഭിനന്ദിച്ച്‌ കൊണ്ട്, ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയും രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിഖ്യാത സംവിധായകൻ പ്രതികരണം വെളിപ്പെടുത്തിയത്.

സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ കൂടിവരുന്ന ഈ കാലത്ത് ഇതു തന്നെയാണ് ഏറ്റവും ഉചിതമായ ശിക്ഷാവിധിയും മാർഗവുമെന്നാണ് ശ്രീകുമാരന്‍ തമ്പി പറയുന്നത്.

ഭീതിയാണ് പലപ്പോഴും ഒരു പരിഹാരം, ചിലപ്പോഴൊക്കെ ഒരേയൊരു പരിഹാരവുമെന്നാണ് പോലീസിനെ പ്രശംസിച്ചു നേരത്തെ നടി സമന്ത കുറിച്ചത്. നീതി നടപ്പിലായി എന്ന അർഥത്തിൽ ‘ജസ്റ്റിസ് സെർവ്ഡ്’ എന്ന ഹാഷ്ടാഗുമായാണ് കുറെയധികം താരങ്ങളും എത്തിയിരിക്കുന്നത്. മലയാളത്തിൽ നിന്നും അജു വർഗീസ്, ജയസൂര്യ മുതലായ താരങ്ങളും പോലീസിനെ പ്രശംസിച്ചു എത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button