GeneralLatest NewsMollywood

ജാതിക്കും മതത്തിനും മുന്‍ഗണന കൊടുക്കുന്ന സ്ഥിതിവിശേഷം, രാജ്യം ഒരിക്കല്‍ കൂടി അപകടത്തിലാകും

കമല്‍ഹാസന്‍, സിദ്ധാര്‍ഥ്, പാര്‍വതി എന്നിവര്‍ക്ക് പുറമേ പ്രശസ്ത ബോളിവുഡ് നടി ട്വിങ്കിള്‍ ഖന്നയും ബില്ലിനെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിരുന്നു

പൗരത്വ ഭേദഗതി ബില്ല് രാജ്യസഭ കടന്നതോടെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ബില്ലിനെതിരെ നടന്‍ ഹരീഷ് പേരടിയും രംഗത്ത്. ഭരണഘടനാ ശില്‍പി ഡോ ബി ആര്‍ അംബേദ്കറുടെ വാക്കുകളാണ് ഫെയ്‌സ്ബുക്കില്‍ ഹരീഷ് പേരടി പങ്കുവെച്ചത്.

ഇന്ത്യ ഭാവിയിലെപ്പോഴെങ്കിലും രാജ്യതാത്പര്യത്തിനേക്കാള്‍ ഉപരിയായി ജാതിക്കും മതത്തിനും മുന്‍ഗണന കൊടുക്കുന്ന സ്ഥിതിവിശേഷം സംജാതമായാല്‍ രാജ്യം ഒരിക്കല്‍ കൂടി അപകടത്തിലാകും അത്തരമൊരു സ്ഥിതിവിശേഷം സംജാതമാകാതിരിക്കാന്‍ നാം ജാഗരൂകരായിരിക്കണം.

കമല്‍ഹാസന്‍, സിദ്ധാര്‍ഥ്, പാര്‍വതി എന്നിവര്‍ക്ക് പുറമേ പ്രശസ്ത ബോളിവുഡ് നടി ട്വിങ്കിള്‍ ഖന്നയും ബില്ലിനെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിരുന്നു

shortlink

Related Articles

Post Your Comments


Back to top button