GeneralLatest NewsMollywood

13 വര്‍ഷങ്ങള്‍ക്ക് മുമ്പും ഇതേ വിവാദങ്ങള്‍; മറുപടിയുമായി സംവിധായകന്‍ കെ ജി ജോര്‍ജ്ജ്

പ്രശസ്തിക്ക് വേണ്ടി സംവിധായകന്‍ കെജി ജോര്‍ജ്ജ് നടത്തിയ നീക്കമാണ് ഇതിനു പിന്നിലെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.

യവനികയുടെ തിരക്കഥയെ സംബന്ധിച്ചുള്ള വിവാദത്തില്‍ പ്രതികരണവുമായി മലയാളത്തിന്റെ പ്രിയ സംവിധായകന്‍ കെ ജി ജോര്‍ജ്ജ്. 1982- ല്‍ പുറത്തിറങ്ങിയ സിനിമയുടെ തിരക്കഥാകൃത്തായിരുന്ന എസ്എല്‍പുരം സദാനന്ദന്റെ പേര് ചിത്രത്തിന്റെ യൂട്യൂബില്‍ അടക്കമുള്ള പുതിയ പതിപ്പുകളില്‍ നിന്ന് ഒഴിവാക്കിയെന്ന പരാതിയുമായി അദ്ദേഹത്തിന്റെ കുടുംബം രംഗത്തെത്തിയതോടെയാണ് വീണ്ടും ഈ വിവാദം ആരംഭിച്ചത്.

പ്രശസ്തിക്ക് വേണ്ടി സംവിധായകന്‍ കെജി ജോര്‍ജ്ജ് നടത്തിയ നീക്കമാണ് ഇതിനു പിന്നിലെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. എന്നാല്‍ തിരക്കഥ തന്റേത് മാത്രമാണെന്നും സംഭാഷണം ഒരുക്കാന്‍ എസ്എല്‍ പുരം സദാനന്ദനെ താന്‍ നേരിട്ട് സമീപിക്കുകയാണുണ്ടായതെന്നും കെ.ജി ജോര്‍ജ്ജ് പറയുന്നു.

13 വര്‍ഷങ്ങള്‍ക്ക് മുമ്പ് യവനികയുടെ തിരക്കഥ പുസ്തകമായി ഇറങ്ങിയപ്പോഴും എസ്.എല്‍. പുരത്തിന്റെ പേര് ഒഴിവാക്കിയതിനെചൊല്ലി വിവാദം ഉയര്‍ന്നിരുന്നുവെന്നും എന്നാല്‍ അന്ന് തന്നെ കാര്യങ്ങളെല്ലാവരെയും ധരിപ്പിച്ചിരുന്നായും കെ.ജി ജോര്‍ജ്ജ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button