Latest NewsMollywoodNEWSShooting In Progress

സെൻസറിങ് പൂർത്തിയായില്ല; ദിലീപ് ചിത്രം മൈ സാന്റയുടെ റിലീസ് മാറ്റിവെച്ചു

ഈ ആഴ്ച റിലീസ് പ്രഖ്യാപിച്ചിരുന്ന സിനിമ ഡിസംബര്‍ 25ലേക്കാണ് മാറ്റിയിരിക്കുന്നത്. ദിലീപും ഏഴുവയസുകാരിയായ കുട്ടിയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മൈ സാന്റയുടെ ട്രെയിലര്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.

ജനപ്രിയ നായകന്‍ ദിലീപ് സാന്റാക്ലോസ് വേഷത്തിൽ എത്തുന്ന ചിത്രം മൈ സാന്റയുടെ റിലീസ് തീയതി മാറ്റി. സെൻസറിങ് പൂർത്തിയാവാത്തതിനാൽ റിലീസ് മാറ്റി എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.സുഗീത് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ഈ ആഴ്ച റിലീസ് പ്രഖ്യാപിച്ചിരുന്ന സിനിമ ഡിസംബര്‍ 25ലേക്കാണ് മാറ്റിയിരിക്കുന്നത്. ദിലീപും ഏഴുവയസുകാരിയായ കുട്ടിയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മൈ സാന്റയുടെ ട്രെയിലര്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.

കോമഡി എന്റര്‍ടെയ്നറായിട്ടാണ് മൈ സാന്റ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. അനുശ്രീയാണ് ദിലീപിന്റെ നായിക. സണ്ണി വെയ്നും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഫൈസല്‍ അലി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് വിദ്യാസാഗര്‍ സംഗീതം ചെയ്തിരിക്കുന്നു. വാള്‍ പോസ്റ്റര്‍ എന്റര്‍ടെയ്ന്‍മെന്റ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button