GeneralLatest NewsMollywood

അവതാരകയുടെ മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം; ജാഗീ ജോണിന്റെ മരണത്തെക്കുറിച്ച് പോലീസ്

സ്വയം വീണാലും ആരെങ്കിലും തള്ളിയിട്ടാലും ഇങ്ങനെ സംഭവിക്കാമെന്നും എന്നാല്‍ മരണത്തില്‍ ദുരൂഹതയുള്ളതായി പ്രാഥമികാന്വേഷണത്തില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പൊലീസ്

ആരോഗ്യ സംരക്ഷണ-പാചക വീഡിയോകളിലൂടെ ശ്രദ്ധിക്കപ്പെട്ട അവതാരകയും മോഡലുമായ ജാഗീ ജോണിന്റെ മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമെന്ന് പോലീസ്. തലക്കേറ്റ ക്ഷതമാണ് മരണകാരണം.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെ വീട്ടില്‍ താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കുഴഞ്ഞോ മറ്റോ നിലത്തു വീണപ്പോള്‍ തലക്ക് പരിക്കേല്‍ക്കുകയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂയെന്നും പൊലീസ്.

സ്വയം വീണാലും ആരെങ്കിലും തള്ളിയിട്ടാലും ഇങ്ങനെ സംഭവിക്കാമെന്നും എന്നാല്‍ മരണത്തില്‍ ദുരൂഹതയുള്ളതായി പ്രാഥമികാന്വേഷണത്തില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button