GeneralLatest NewsMollywood

ഒരു താരപുത്രികൂടി സിനിമയിലേയ്ക്ക് !!

ഉണ്ണി ആറിന്റേ കഥയെ അടിസ്ഥാനമാക്കി നവാഗതയായ ശബ്‌ന മുഹമ്മദാണ് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കുന്നത്.

സിനിമയിലേയ്ക്ക് താരമക്കള്‍ എത്തുന്നത് പുതുമയുള്ള കാര്യമല്ല. അച്ഛനമ്മമാരുടെ പാത പിന്തുടര്‍ന്ന് അഭിനയ രംഗത്തേയ്ക്കാണ് കൂടുതല്‍ താര പുത്രിപുത്രന്മാരും എത്തുന്നതെങ്കില്‍ ഇപ്പോഴിതാ സംവിധാനത്തിലെയ്ക്ക് ചുവടു വയ്ക്കുകയാണ് ഒരു താരപുത്രി.

പ്രശസ്ത സംവിധായകനും നടനുമായ വി കെ പ്രകാശിന്റെ മകള്‍ കാവ്യ പ്രകാശാണ് സംവിധാനത്തിലേയ്ക്ക് എത്തുന്നത്. വാങ്ക് എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നിസ്‌കരിക്കുന്ന ഒരു സ്ത്രീരൂപമാണ് പോസ്റ്ററില്‍. പോസ്റ്ററിലെ വാങ്ക് എന്ന ടൈറ്റിലുമുണ്ട് ഒരു കൗതുകം. കുങ്കുമം, പച്ച, വെള്ള നിറങ്ങളാണ് ടൈറ്റിലിന് ഉപയോഗിച്ചിരിക്കുന്നത്.

ഉണ്ണി ആറിന്റേ കഥയെ അടിസ്ഥാനമാക്കി നവാഗതയായ ശബ്‌ന മുഹമ്മദാണ് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കുന്നത്. ട്രെന്‍ഡ്‌സിന്റെ ബാനറില്‍ മൃദുല്‍ എസ്. നായരാണ് ചിത്രം നിര്‍മിക്കുന്നത്. അര്‍ജുന്‍ രവി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഔസേപ്പച്ചനാണ് സംഗീതം.

shortlink

Related Articles

Post Your Comments


Back to top button