GeneralKollywoodLatest News

ഈ ബന്ധം വളരെ സീരിയസാണ്; നടന്‍ വിഷ്ണു വിശാലുമായുള്ള ബന്ധത്തെക്കുറിച്ച് താരത്തിന്റെ വെളിപ്പെടുത്തല്‍

ഇടയ്ക്കിടെ കാണുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതിലൂടെ പരസ്പരം നല്ലതുപോലെ മനസിലാക്കാന്‍ സാധിച്ചു. ബാഡ്മിന്റണുമായി ബന്ധപ്പെട്ട് എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഷ്ണു പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്

രാക്ഷസന്‍ എന്ന ചിത്രത്തിലൂടെ ആരാധക പ്രീതി നേടിയ തെന്നിന്ത്യന്‍ താരമാണ് വിഷ്ണു വിശാല്‍. താരത്തിന്റെ വിവാഹ മോചന വാര്‍ത്തകള്‍ക്ക് പിന്നാലെ അദ്ദേഹം നടി അമല പോളുമായി പ്രണയത്തില്‍ ആണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആ ഗോസിപ്പുകള്‍ക്ക് വിരാമം ഇട്ടുകൊണ്ട്‌ താരവുമായുള്ള പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ് ബാഡ്മിന്റണ്‍ രംഗത്തെ പ്രമുഖ താരം ജ്വാല ഗുട്ട.

യാദൃശ്ചികമായാണ് വിഷ്ണുമായി അടുത്തതെന്നും വളരെ സ്വാഭാവികമായുള്ള ആദ്യത്തെ കണ്ടുമുട്ടല്‍ പിന്നീട് കൂടുതല്‍ അടുപ്പത്തിലേക്ക് എത്തുകയായിരുന്നെന്നും ജ്വാല പറയുന്നു. “ഇടയ്ക്കിടെ കാണുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതിലൂടെ പരസ്പരം നല്ലതുപോലെ മനസിലാക്കാന്‍ സാധിച്ചു. ബാഡ്മിന്റണുമായി ബന്ധപ്പെട്ട് എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഷ്ണു പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്”, ജ്വാല പറഞ്ഞു.

ഹൈദരാബാദിന് പുറത്തുള്ള ഒരാളുമായി പ്രണയത്തിലാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ചെന്നൈയിലാണെങ്കിലും വിഷ്ണു ഇടയ്ക്കിടെ തന്നെ കാണാന്‍ വരാറുണ്ടെന്നും ജ്വാല കൂട്ടിച്ചേര്‍ത്തു. “എന്റെ ഇഷ്ടങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചു തരുന്നയാളാണ് അദ്ദേഹം. സിനിമയിലെ അദ്ദേഹത്തിന്റെ തിരക്കുകള്‍ മനസിലാക്കിതന്നെയാണ് ഞാനും ഇഷ്ടപ്പെട്ടത്. ഈ ബന്ധം വളരെ സീരിയസാണ്”, ജ്വാല പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button