CinemaGeneralLatest NewsMollywoodNEWS

മേക്കപ്പോ? ഞാനോ ; റിമി ടോമിയുടെ ചോദ്യത്തിന് സാനിയ ഇയ്യപ്പൻ നൽകിയ മറുപടി ഇങ്ങനെ

ക്വീൻ എന്ന ചിത്രത്തിലൂടെയാണ് സാനിയ ഇയ്യപ്പൻ സിനിമ രംഗത്ത് സജീവമാകുന്നത്.

ബാല താരമായി സിനിമയിലെത്തിയ നടിയാണ് സാനിയ ഇയ്യപ്പൻ. പിന്നീട് ഒരു ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുത്ത സാനിയ ക്വീൻ എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്ത് സജീവമാകുന്നത്. ഇപ്പോഴിതാ ഒന്നും ഒന്നും മൂന്ന് എന്ന ഷോയിലെത്തിയ താരത്തോടെ മേക്കപ്പിടാതെ ഇന്റർവ്യൂവിന് പോയിട്ടുണ്ടോയെന്ന് ചോദിച്ചിരിക്കുകയാണ് റിമി ടോമി. എന്നാൽ താരത്തിൽ നിന്നും ഇത്തരമൊരു മറുപടി റിമി ടോമി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

മുഖത്ത് രണ്ട് കൈയ്യും അമർത്തി തുടച്ചായിരുന്നു താരം മറുപടി നൽകിയത്. മേക്കപ്പ് അധികമായി ഉപയോഗിക്കാറില്ലെന്നും ലിപ്സ്റ്റിക് ഇടുമ്പോൾ തന്നെ ഹെവിയായി തോന്നുന്നതാണെന്നും സാനിയ പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button