CinemaGeneralLatest NewsMollywoodNEWS

പാവപ്പെട്ടവന്റെ വള്ളം കളിയാണ്, ചവിട്ടി മുക്കരുത് ; സിനിമയുടെ പോസ്റ്റർ കീറിയവരോട് നിർമാതാവ്

ഒരു പലിശക്കാരന്റെ റോളില്‍ മമ്മൂട്ടി എത്തുന്ന ചിത്രത്തില്‍ തമിഴ് താരം രാജ്കിരണും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

മാമാങ്കത്തിന് പിന്നാലെയുളള മമ്മൂട്ടിയുടെ ഷൈലോക്ക് റിലീസിങ്ങിനൊരുങ്ങിക്കൊണ്ടിരിക്കുകയാണ്. രാജാധിരാജ, മാസ്റ്റര്‍ പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി അജയ് വാസുദേവ് കുട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം നിര്‍മിക്കുന്നത് ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോർജാണ്. ഒരു പലിശക്കാരന്റെ റോളില്‍ മമ്മൂട്ടി എത്തുന്ന ചിത്രത്തില്‍ തമിഴ് താരം രാജ്കിരണും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന ഷൈലോക്ക് എന്ന ചിത്രത്തിന്റയെ  പോസ്റ്റര്‍ കീറിയ ഒരു ചിത്രം പങ്കുവെച്ച് നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് എത്തിയിരിക്കുകയാണ്.

‘ദയവായി പോസ്റ്റര്‍ കീറരുതേ പാവപ്പെട്ടവന്റെ വള്ളം കളിയാണ്, ചവിട്ടി മുക്കരുത്” എന്ന അടിക്കുറിപ്പോടെയാണ് നിര്‍മാതാവ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇതൊരു മാനസിക രോഗമാണെന്നും ഇത്തരക്കാർക്കെതിരെ നിയമനടപടി വേണമെന്നും ആരാധകർ പറയുന്നു. മലയാളത്തിലും തമിഴിലും ഒരേസമയമാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. തമിഴില്‍ കുബേരന്‍ എന്നാണ് ചിത്രത്തിന്റെ പേര്.

shortlink

Related Articles

Post Your Comments


Back to top button