CinemaLatest NewsMollywoodNEWS

പുതിയ മാറ്റങ്ങളുമായി പ്രിയതാരം നസ്രിയ നസീം ;ഏറ്റെടുത്ത് ആരാധകര്‍

വമ്പന്‍ മേക്കോവറാണ് നടിയുടേതെന്നും പ്രേക്ഷകര്‍

 

മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് നസ്രിയ താരത്തിന്റെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളാണ്. മലയാളത്തിന് പുറമെ തമിഴിലും താരം തിളങ്ങിയിരുന്നു.താരത്തിന്റേതായ വാശേഷങ്ങളെല്ലാം വളരെ വേഗമാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്.നസ്രിയ നസീം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന സ്റ്റൈലിഷ് ലുക്കിലെ ഫോട്ടോയാണ് ഇപ്പോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കൂളിങ് ഗ്ലാസില്‍ ചുവപ്പണിഞ്ഞു നില്‍ക്കുന്ന താരത്തിനൊപ്പം ഫഹദിനെയും കാണാം. ഇപ്പോള്‍ ഒരുപാട് മെലിഞ്ഞെന്നും വമ്പന്‍ മേക്കോവറാണ് നടിയുടേതെന്നും പ്രേക്ഷകര്‍ പറയുന്നത്.

ബാംഗ്ലൂര്‍ ഡേയ്സിന് ശേഷം നസ്രിയയും ഫഹദും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ട്രാന്‍സ് താരങ്ങള്‍ ഒരുമിച്ചെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍ ഫെബ്രവരി 14ന്തിയേറ്ററുകളിലെത്തുകയാണ്. ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില്‍ ഫഹദ് ഫാസില്‍, ഒരു മോട്ടിവേഷനല്‍ ട്രെയ്നറുടെ വേഷത്തിലാണ് എത്തുന്നത്. അമല്‍ നീരദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംവിധായകന്‍ ഗൗതം മേനോന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്ബന്‍ വിനോദ്, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി, അര്‍ജുന്‍ അശോകന്‍, ജിനു ജോസഫ്, അശ്വതി മേനോന്‍, ശ്രിന്ദ, ധര്‍മജന്‍ ബോള്‍ഗാട്ടി, അമല്‍ഡ ലിസ് എന്നിവരാണ് മറ്റു താരങ്ങള്‍.താരങ്ങള്‍ അണിനിരക്കുന്ന സൂപ്പര്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button