മാരി സെല്‍വരാജ് ചിത്രത്തിൽ പ്രതിനായകനായി ഫഹദ് ഫാസിൽ എത്തുന്നു. ‘മാമന്നന്’ സിനിമയുടെ സെറ്റില്‍ നിന്നുള്ള ഫഹദിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സംവിധായകന് മാരി സെല്‍വരാജും ഫഹദും ഷൂട്ടിംഗ് ഇടവേളയില്‍ മറ്റ് അഭിനേതാക്കള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്.
രാഷ്ട്രീയക്കാരന്റെ വേഷമാണ് ചിത്രത്തില്‍ നടനുള്ളതെന്നാണ് പുറത്തുവരുന്ന സൂചന. ഫഹദിനെ കൂടാതെ, ഉദയനിധി സ്റ്റാലിന്, കീര്‍ത്തി സുരേഷ്, വടിവേലു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. പ്രതിനായക വേഷമാണ് ഫഹദിന്റേത്. അതേസമയം, ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി.
Read Also:- ഞാൻ നിന്നെ സ്നേഹിക്കുന്നു, നിനക്കത് അറിയാമെന്ന് എനിക്കറിയാം: ഭാവനയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മഞ്ജു വാര്യർ
‘മാമന്നന്’ ഒരു നടനെന്ന നിലയില്‍ തന്റെ അവസാന ചിത്രമായിരിക്കുമെന്ന് ഉദയനിധി സ്റ്റാലിന് പ്രഖ്യാപിച്ചിരുന്നു. ശേഷം താന്‍ രാഷ്ട്രീയത്തില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് താരം വ്യക്തമാക്കുന്നത്. ഇപ്പോള്‍ തമിഴ്നാട്ടിലെ എംഎല്‍എമാരില്‍ ഒരാളാണ് ഉദയനിധി സ്റ്റാലിന്.
Post Your Comments