BollywoodGeneralLatest NewsMovie GossipsNEWSWOODs

കല്യാണ പെണ്ണായി കത്രീന കൈഫ്‌; കതിർമണ്ഡപത്തിലേക്ക് കൈപിടിച്ചുകയറ്റിയത് ബോളിവുഡ് എവർഗ്രീൻ താരജോഡികൾ

കത്രീനയെ കതിർ മണ്ഡപത്തിലേയ്ക്ക് കൈ പിടിച്ച് കയറ്റുന്നത് ബോളിവുഡ് എവർഗ്രീൻ താര ജോഡികളായ അമിതാഭ് ബച്ചനു ഭാര്യ ജയ ബച്ചനുമാണ്. കൂടാതെ വിവാഹത്തിന് അതിഥിയായി എത്തിയവരുടെ കൂട്ടത്തിൽ തെന്നിന്ത്യൻ താരങ്ങളായ പ്രഭു, നാഗാർജുന, ശിവരാജ് കുമാർ എന്നിവരുമുണ്ട്. ഈ വിവാഹാഘോഷ ചിത്രങ്ങളുടെ സത്യാവസ്ഥ തേടിയുള്ള യാത്രയിലാണ് ഇപ്പോൾ ബോളിവുഡ് ആരാധകർ.

നവവധുവായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന കത്രീന കൈഫിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പരമ്പരാഗത വിവാഹ  വേഷത്തിലാണ് താരം ചിത്രങ്ങളിൽ നിറഞ്ഞു നില്കുന്നത്. കത്രീനയെ കതിർ മണ്ഡപത്തിലേയ്ക്ക് കൈ പിടിച്ച് കയറ്റുന്നത് ബോളിവുഡ് എവർഗ്രീൻ താര ജോഡികളായ അമിതാഭ് ബച്ചനു ഭാര്യ ജയ ബച്ചനുമാണ്. കൂടാതെ വിവാഹത്തിന് അതിഥിയായി എത്തിയവരുടെ കൂട്ടത്തിൽ തെന്നിന്ത്യൻ താരങ്ങളായ പ്രഭു, നാഗാർജുന, ശിവരാജ് കുമാർ എന്നിവരുമുണ്ട്. ഈ വിവാഹാഘോഷ ചിത്രങ്ങളുടെ സത്യാവസ്ഥ തേടിയുള്ള യാത്രയിലാണ് ഇപ്പോൾ ബോളിവുഡ് ആരാധകർ.

പച്ച നിറത്തിലുളള പട്ട് സാരി ധരിച്ച് കൈയിൽ മെഹന്തി ഇട്ട് സ്വർണ്ണാഭരണങ്ങൾ ധരിച്ച് ബച്ചൻ ദമ്പതിമാർക്കൊപ്പം നൃത്തം ചെയ്യുന്നതിന്റേയും നോർത്തിന്ത്യൻ ഗെറ്റപ്പിൽ ബിഗ് ബിയുടെ കൈ പിടിച്ച് മണ്ഡപത്തിലേയ്ക്ക് നീങ്ങുന്ന ചിത്രങ്ങളുമാണ് വൈറലാകുന്നത്. തെന്നിന്ത്യൻ സ്റ്റൈലിൽ വെള്ള മുണ്ടും ഷർട്ട് ധരിച്ചായിരുന്നു ബച്ചനും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പട്ട് സാരിയായിരുന്നു ജയ ബച്ചന്റെ വേഷം.

ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായിട്ടായിരുന്നു ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങൾ ഒന്നിച്ചത്. തെന്നിന്ത്യൻ സിനിമയിലെ മൂന്ന് പ്രമുഖ താരങ്ങൾക്കൊപ്പം സ്ക്രീൻ പങ്കിട്ടതിന്‌റെ സന്തോഷം ബച്ചൻ നേരത്തെ പങ്കുവച്ചിരുന്നു. ഏറെ നാളുകൾക്ക് ശേഷമാണ് അമിതാഭ് ബച്ചനും ജയാ ബച്ചനും ഒരുമിച്ച് ക്യാമറയ്ക്ക മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പരസ്യത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

 

shortlink

Related Articles

Post Your Comments


Back to top button