CinemaLatest NewsMollywoodNEWS

നടന്‍ ബാലു വര്‍ഗീസും നടിയും മോഡലുമായ എലീന കാതറിനും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു.

.

മലയാളത്തില്‍ നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് ബാലു വര്‍ഗീസ് താരത്തിന്റെ വിശേഷങ്ങളെല്ലാം ആഘോഷമാക്കാറുള്ള ആരാധകര്‍ക്ക് വീണ്ടും ഒരു വിശേഷവുമായി എത്തിയിരിക്കുകയാണ് താരം ആഘോഷങ്ങളും ആരവങ്ങളുമായി ന ടന്‍ ബാലു വര്‍ഗീസും നടിയും മോഡലുമായ എലീന കാതറിനും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും നായികാ നായകന്മാരായെത്തിയ വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.

കഴിഞ്ഞ മാസമാണ് തങ്ങളുടെ പ്രണയത്തിലാണെന്ന കാര്യം ആരാധകരുമായി താരങ്ങള്‍ പങ്കുവെച്ചത്. എലീനയുടെ പിറന്നാളാഘോഷ ദിനത്തില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ബാലു എലീനയെ പ്രൊപ്പോസ് ചെയ്തിരുന്നു. ഇതിന്റെ സന്തോഷം പ്രകടിപ്പിച്ച് എലീനയാണ് ഇന്‍സ്റ്റഗ്രാമില്‍തങ്ങളുടെ പ്രണയം പുറത്തുവിട്ടത്. ലാല്‍ ജോസ് ചിത്രം ചാന്തുപൊട്ടിലൂടെ അഭിനയരംഗത്തേക്കെത്തിയ ബാലു ഇതിനോടകം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. താരങ്ങളുടെ വിവാഹ നിശ്ചയം ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button