CinemaLatest NewsMollywoodNEWS

പരസ്പരത്തിലെ ഗായത്രി സുരേഷിന്റെ പുതിയ വിശേഷം ഏറ്റെടുത്ത് ആരാധകര്‍

മിനിസ്‌ക്രീനിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നായികയാണ് ഗായത്രി അരുണ്‍. സീരിയല്‍ അഭിനയത്തിനൊപ്പം തന്നെ ടെലിവിഷന്‍ അവതാരികയായും താരം എത്തി. താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പരസ്പരത്തിലെ ദീപ്തി ഐപിഎസായി തിളങ്ങിയ ഗായത്രി ഇപ്പോള്‍ സിനിമയിലേക്കും ചുവടു വച്ചു കഴിഞ്ഞിരിക്കുകയാണ്. മമ്മൂട്ടിക്കൊപ്പം വണ്‍ എന്ന സിനിമയിലാണ് പ്രേക്ഷകര്‍ ഗായത്രിയെ കാണാന്‍ കാത്തിരിക്കുന്നത്.

സിനിമകളില്‍ സജീവമാകുന്നതിനിടയില്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചില ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. സ്ലിമ്മായി സുന്ദരിയായ ചിത്രങ്ങളാണ് ഗായത്രി പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് നിരവധി അഭിപ്രായമാണ് ആരാധകര്‍ പങ്കുവെച്ചിരിക്കുന്നത്. മമ്മൂക്കയോടൊപ്പം അഭിനയിച്ചാല്‍ അഭിനയിക്കുന്നവരുടെ പ്രായവും കുറയുമോ എന്നും, പ്രായം കുറഞ്ഞുവരികയാണല്ലോ എന്നും വരെയാണ് കമന്റുകളാണ് ഇതിനോടകം തന്നെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button