CinemaLatest NewsMollywoodNEWS

കാലിക പ്രസക്തമായ ഒരു വിഷയം ചര്‍ച്ച ചെയ്യുന്ന ഹൃസ്വചിത്രം ‘മദേഴ്സ് ലൗ; കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയായി.

 

കാലിക പ്രസക്തമായ ഒരു വിഷയം ചര്‍ച്ച ചെയ്യുന്ന ഹൃസ്വചിത്രമാണ് ‘മദേഴ്സ് ലൗ .ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധവും ഒരു പ്രത്യേക സാഹചര്യത്തില്‍ അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളുമാണ് ചിത്രം പറയുന്നത്. അനാഥാലയങ്ങളില്‍ നിന്നും കുട്ടികളെ ദത്ത് എടുക്കുന്നവര്‍ക്കുള്ള മികച്ചൊരു സന്ദേശം കൂടിയാണ് ഈ ഹൃസ്വചിത്രം നല്‍കുന്നത്. ടി.എം.ആര്‍ ഫിലിംസിന്റെ ബാനറില്‍ രോഹിത് എം.ടി നിര്‍മ്മിക്കുന്ന ചിത്രം സലാം പി ഷാജിയാണ് തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത്. ഇര്‍ഷാദ് കാഞ്ഞിരപ്പള്ളി കഥയും ദിലിപ് എസ് കുറുപ്പ് സംഭാഷണവും ഒരുക്കിയിരിക്കുന്നു. ഒരു മുത്തശ്ശി ഗദ, ഗാന്ധി നഗറില്‍ ഉണ്ണിയാര്‍ച്ച തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറുകയും ബിഗ് ബോസ് സീസണ്‍ 2 വില്‍ മത്സരാര്‍ഥിയായി എത്തുകയും ചെയ്ത രാജിനി ചാണ്ടിയാണ് മുഖ്യവേഷത്തില്‍ അഭിനയിച്ചിരിക്കുന്നത്. മുരളി നായര്‍, വൈഗ നന്ദ, മീന കൃഷ്ണ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.ആസാദ് സബയാണ് ഛായാഗ്രാഹകന്‍.ജേക്കബ് കുര്യന്‍ എഡിറ്റിങ്ങും ഭരത് ലാല്‍ പശ്ചാത്തല സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നു. കലാ സംവിധാനം മോഹന്‍ ജെ പ്രജോധന, മേക്കപ്പ് : സുരേഷ് കെ ജോണ്‍,വസ്ത്രാലങ്കാരം : രമേഷ് കണ്ണൂര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ : അഭി കൃഷ്ണ, ടൈറ്റില്‍സ് ആന്‍ഡ് ഡി. ഐ : വിജിന്‍ കണ്ണന്‍, ഓഡിയോ എഫക്ട്‌സ് : സിജി വിനായകം, പി.ആര്‍.ഒ : അസിം കോട്ടൂര്‍

shortlink

Related Articles

Post Your Comments


Back to top button