GeneralLatest NewsMollywood

പ്രേമം സിനിമയില്‍ നടി സേതുലക്ഷ്മിയും അഭിനയിച്ചിരുന്നു’; ശബരീഷ് വര്‍മ്മയുടെ വെളിപ്പെടുത്തല്‍

പ്രേമം വലിയ ഹിറ്റായപ്പോ ചേച്ചി എല്ലാവരോടും പറഞ്ഞു ഞാനും അഭിനയിച്ച പടമാണ് നിങ്ങള്‍ കണ്ടിട്ട് എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ എല്ലാരും പറഞ്ഞു അതിന് ചേച്ചിയെ ഞങ്ങളാരും കണ്ടില്ലാല്ലോന്ന്

ഹിറ്റ് ചിത്രമായ പ്രേമം മലയാളികള്‍ മറക്കില്ല. മലര്‍ മിസ്സിനെയും ജോര്‍ജ്ജിനെയും മാത്രമല്ല ആലുവ പുഴയുടെ തീരത്ത് … എന്ന് തുടങ്ങുന്നതും അല്ലാത്തതുമായ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ആസ്വാദകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കിയ ചിത്രത്തിന്‍റെ പ്രേക്ഷകരറിയാതെ പോയ ഒരു പിന്നാമ്ബുറക്കഥ പങ്കുവെച്ചിരിക്കുകയാണിപ്പോള്‍ ശബരീഷ് വര്‍മ്മ. നടി സേതുലക്ഷ്മിയും പ്രേമത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നുവെന്നാണ് താരത്തിന്റെ തുറന്നു പറച്ചില്‍.

“സേതുലക്ഷ്മി ചേച്ചി എപ്പോ കണ്ടാലും പറയുന്ന ഒരു കാര്യമുണ്ട്. സേതുലക്ഷ്മി ചേച്ചി പ്രേമത്തില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ സിനിമയില്‍ ആരും ചേച്ചിയെ കണ്ടിട്ടുണ്ടാവില്ല. ഇതൊരു തിക്താനുഭവമായി പല സ്ഥലത്ത് വെച്ചും ചേച്ചി എന്റടുത്ത് പറയാറുണ്ട്. കോളജില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് സേതുലക്ഷ്മി ചേച്ചി അവതരിപ്പിച്ചിട്ടുള്ളത്. അത് അവസാനം എഡിറ്റ് ചെയ്ത് കളയണ്ടി വന്നു. സേതുലക്ഷ്മി ചേച്ചിയുടെ മോശം പ്രകടനമായത് കൊണ്ടോ അങ്ങനെയൊന്നുമല്ല. തിരക്കഥ ഡൈവേര്‍ട്ട് ആയി പോകുന്നു എന്നതു കൊണ്ടാണ് അത് മാറ്റിയത്.”

“പ്രേമം വലിയ ഹിറ്റായപ്പോ ചേച്ചി എല്ലാവരോടും പറഞ്ഞു ഞാനും അഭിനയിച്ച പടമാണ് നിങ്ങള്‍ കണ്ടിട്ട് എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ എല്ലാരും പറഞ്ഞു അതിന് ചേച്ചിയെ ഞങ്ങളാരും കണ്ടില്ലാല്ലോന്ന്. അത് ഭയങ്കര വിഷമത്തോടെ ചേച്ചി അത് പറയാറുണ്ട്. ഇനി വിളിച്ചാല്‍ ഞാന്‍ വരില്ലാന്ന് ഇപ്പോഴും തമാശയോടെ ചേച്ചി പറയാറുണ്ട്. പ്രേമത്തില്‍ അഭിനയിച്ചിട്ടും പുറത്താരും അറിയാണ്ട് പോയ ഒരാളാണ് സേതു ലക്ഷ്മി ചേച്ചി” ശബരീഷ് വര്‍മ്മ പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button