CinemaLatest NewsMollywoodNEWS

കുഞ്ചാക്കോ ബോബന്‍ അല്ലെ’ അല്ല അമിതാബ് ബച്ചന്‍’ ;ആ നിമിഷം ആരാധകരുമായി പങ്കുവെച്ച് ആസിഫ് അലി

മലയാളത്തിന്റെ പ്രിയതാരമാണ് നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരം ആസിഫ് അലി .താരത്തിന്റെ ചിത്രങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. വ്യത്യസ്ത വേഷങ്ങളിലൂടെ തന്റെതായ ഒരു ഇടം കണ്ടെത്താന്‍ താരത്തിന് കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ താരം പങ്കുവെച്ച ഏറ്റവും പുതിയ വിശേഷമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് അഞ്ജലി മേനോന്‍ തിരക്കഥ എഴുതി ചിത്രമാണ് ‘ഉസ്താദ് ഹോട്ടല്‍’.ചിത്രത്തില്‍ ആസിഫ് അലിയുടെ ഗസ്റ്റ് റോള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഉസ്താദ് ഹോട്ടലിന്റെ സെറ്റിലെ ഒരു ഫോട്ടോ ഇന്സ്റ്റഗ്രാമിലൂടെ പങ്കു വെച്ചിരിക്കുകയാണ് ആസിഫ് അലി.’ദി കുഞ്ചാക്കോ ബോബന്‍ ഇഫക്ട്’ എന്ന അടികുറിപ്പോടെയാണ് ചിത്രം പങ്ക് വെച്ചിരിക്കുന്നത്.

ഈ സിനിമയുടെ ഏറ്റവും ഒടുവില്‍ ആസിഫ് അലി ഗസ്റ്റ് റോളില്‍ എത്തുന്ന ഭാഗത്തില്‍ മാമുക്കോയ ‘കുഞ്ചാക്കോ ബോബന്‍ അല്ലെ’ എന്ന് ചോദിക്കുമ്പോള്‍ ‘അല്ല അമിതാബ് ബച്ചന്‍’ എന്ന് പറയുന്ന സീനില്‍ ഏറെ കയ്യടി കിട്ടിയിരുന്നു. ഈ ചിത്രത്തിലെ താരത്തിന്റെ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഉസ്താദ് ഹോട്ടല്‍’ എന്ന ഹിറ്റിന് ശേഷം ഒരു നീണ്ട ഇടവേളയ്ക്കു പിന്നാലെ അന്‍വര്‍ റഷീദ് വീണ്ടും ‘ട്രാന്‍സ്’ലൂടെ ഒരു മുഴുനീള ചിത്രത്തിന്റെ സംവിധാന കുപ്പായം അണിയുന്നു .ഫഹദ്, നസ്രിയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്ന ചിത്രം കൂടിയാണിത്. താരം പങ്കുവെച്ച ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button