CinemaMollywoodNEWS

കൊറോണ വൈറസ് ബാധയ്‌ക്കെതിരെ ഭയവും ആശങ്കയും അല്ല ജാഗ്രതയാണ് വേണ്ടത്; മോഹന്‍ലാല്‍

 

മലയാളികളുടെ പ്രിയതാരമാണ് ലാലേട്ടന്‍ താരത്തിന്റെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. പ്രേക്ഷകരുടെ പ്രിയതാരത്തിന്റെ ഫെസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കൊറോണ വൈറസ് ബാധയ്‌ക്കെതിരെ ഭയവും ആശങ്കയും അല്ല ജാഗ്രതയാണ് വേണ്ടതെന്ന് നിര്‍ദ്ദേശവുമായി താരം രംഗത്തെത്തിയിരിക്കുന്നത്.

ഫെയ്‌സ്ബൂക്കിലൂടെയാണ് മോഹന്‍ലാല്‍ പ്രതികരണം അറിയിച്ചത്. പ്രളയത്തെയും നിപയെയും അതിജീവിച്ചപോലെ കൊറോണ വൈറസിനെയും നമ്മള്‍ അതിജീവിക്കുമെന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന കേരളത്തിലെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ നിര്‍ണയം മെഡിക്കോസ് വിത്ത് ലാലേട്ടന്‍ എന്ന ഗ്രൂപ്പിന്റെ ജാഗ്രത നിര്‍ദ്ദേശവും മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുണ്ട്.

കേരളത്തില്‍ നിന്നും ഒരു നോവല്‍ കൊറോണാ വൈറസ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തുവെന്നും ഭയവും ആശങ്കയും അല്ല, ജാഗ്രതയാണ് വേണ്ടതെന്നും പ്രളയത്തേയും നിപയേയും അതിജീവിച്ചവരാണ് നമ്മള്‍, കൊറോണയും നമ്മള്‍ അതിജീവിക്കും. എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.ലാലേട്ടനൊപ്പം മലയാളത്തിന്റെ പ്രിയതാരം നിവിന്‍ പോളിയും ജാഗ്രത നിര്‍ദ്ദേശവുമായി രംഗത്ത് എത്തിയിട്ടുണ്ട്. വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button