CinemaLatest NewsMollywoodNEWS

ധനുഷ് അമലയെ നിര്‍ബന്ധിച്ചു വാക്ക് പാലിക്കാത്തതായിരുന്നു മകനുമായുള്ള വിവാഹ മോചനത്തിന് കാരണം ;വെളിപ്പെടുത്തലുമായി വിജയ് യുടെ പിതാവ്.

തെന്നിന്ത്യന്‍ സിനിമാ ലോകത്തിന്റെ പ്രിയതാരമായി മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് നടി അമല പോള്‍ .താരത്തിന്റെ വിശേഷങ്ങളും സിനിമകളുമൊക്കെ ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. താരത്തിന്റെ ഏറ്റവും പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നടി അമല പോള്‍ സംവിധായകന്‍ എ എല്‍ വിജയ്യും വിവാഹമോചിതരാകാന്‍ കാരണം നടന്‍ ധനുഷാണെന്ന വിജയ്യുടെ പിതാവ് അഴകപ്പന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

തന്റെ മകന്‍ വിജയ്യുമായുള്ള വിവാഹശേഷം അമല പോള്‍ അഭിനം അവസാനിപ്പിക്കും എന്ന് സമ്മതിച്ചിരുന്നു. എന്നാല്‍ ധനുഷ് നിര്‍മിച്ച ‘അമ്മ കണക്ക്’ എന്നചിത്രത്തില്‍ അഭിനയിക്കാനുള്ള കരാറില്‍ അമല നേരത്തെ ഒപ്പിട്ടിരുന്നു. അഭിനയത്തിലേക്ക് തിരികെ വരാന്‍ ധനുഷ് അമലയെ നിര്‍ബന്ധിച്ചു. ഇതിനു പിന്നാലെ അമല അഭിനയിക്കാന്‍ തയ്യാറായി എന്നാണ് അഴകപ്പന്‍ പറയുന്നത്.

ഇതെല്ലാം വെറും പ്രചരണങ്ങള്‍ മാത്രമാണ്. അമലയ്ക്ക് തങ്ങളുടെ ബന്ധത്തിന്റെ സത്യം അറിയാം. അമലയുടെ അഭിനയ മോഹത്തെ പൂര്‍ണമായും പിന്തുണച്ചിരുന്നെന്നും വീട്ടുകാര്‍ക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നും വിജയ് പറഞ്ഞിരുന്നു.

നാല് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹം കഴിച്ചത്. എന്നാല്‍ അധികം വൈകാതെ ഇരുവരും വിവാഹ മോചിതരാവുന്നു . സിനിമ ലോകത്ത് വലിയ ഞെട്ടലുണ്ടാക്കിയ വാര്‍ത്തയായിരുന്നു അത്. അമല പോളുമായുളള വിവാഹമോചനശേഷം വിജയ് ഡോ ആര്‍ ഐശ്വര്യയെ വിവാഹം ചെയ്തു. അമല ഇപ്പോള്‍സിനിമാത്തിരക്കുകളിലാണ് താരത്തിന്റെ വിശേഷം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ടൂറിങ് ടാക്കീസിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് തമിഴ് നിര്‍മാതാവ് കൂടിയായ അഴകപ്പന്‍ മകന്റെ വിവാഹമോചനത്തെക്കുറിച്ച് പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button